Wednesday, February 4, 2009

മുക്കം

അമ്മാവന്‍റെ വീട്ടുകൂടലിന്(പാല് കാച്ചല്) പങ്കുചേരാനായാണ് ഞാന്‍ എന്‍റെ നാട്ടിലേക്ക് പോയത്. കഴിഞ്ഞ പ്രാവശ്യം ചെന്നപ്പോള്‍ നിതിന്‍റെ വീട്ടില്‍ പോകാമെന്ന് പറഞ്ഞെങ്കിലും സാധിച്ചില്ല. കാല് മാറിയത് അവന്‍ തന്നെയായിരുന്നു. വീട്ടില്‍ ഒഴിച്ച് കൂടാനാവാത്ത എന്തോ ചടങ്ങുകള്‍ നടക്കുന്നുവെന്നും. വീട്ടിലെ ആണ്‍തരിയായ താന്‍ പുറത്തിറങ്ങികൂടാ എന്നവന്‍ പറഞ്ഞപ്പോള്‍ സ്വാഭാവികമായി 'ശുദ്ധ' ഹൃദയനായ ഞാന്‍ വിശ്വസിച്ചു. ഇപ്രാവശ്യം അതെന്തായാലും മാറ്റണമെന്ന് പറഞ്ഞ് നിതിനെ ഫോണ്‍ ചെയ്തു.

ഏറെ വൈകിയാണവന്‍ ഫോണ്‍ എടുത്തത്(എന്‍റെ നാട്ടിലെ നന്പര്‍ അവന്‍ സേവ് ചെയ്തിരുന്നു).

'എന്താ രജിത്തേ നീ നാട്ടിലെത്തിയല്ലെ. എനിക്ക് ഇന്ന് ടൌണിലേക്ക് വരാന്‍ ചെറിയ
അസൌകര്യമുണ്ടല്ലോ
?'


ഇത് നേരത്തെ മുന്‍ക്കൂട്ടി കണ്ട എന്‍റെ മറുപടി അവന്‍ തീരെ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.

'അത് കാര്യാക്കണ്ട ഞാന്‍ നിന്‍റെ വീട്ടിലേക്ക് വരാം . നീ വഴി പറഞ്ഞ് തന്നാല്‍ മതി'


കുറച്ച് നേരം കഴിഞ്ഞാണ് നിതിന്‍ ഇതിന് മറുപടി നല്‍കിയത്
....

'എടാ ഇവിടെ എന്‍റെ വല്യച്ഛന്‍റെ മോന്‍റെ കല്യാണമാ. വീട് നിറയെ ആളും തിരക്കും ആവും. '

ഇനി ഇവനെങ്ങാനും നമ്മളെ ഒഴിവാക്കാന്‍ ശ്രമിക്കുന്നതാണോ? സംശയത്തിന്‍റെ പുതുനാന്പുകള്‍ മനസ്സില്‍ പൊട്ടി മുളയ്ക്കാന്‍ ഏറെ താമസമുണ്ടായില്ല.

'അത് സാരമില്ല. എന്തൊക്കെ വന്നാലും ഞാന്‍ നിന്നെ കണ്ടിട്ടെ പോകുന്നുള്ളു. നീ വഴി പറഞ്ഞ് താ...'

ഇത് പറഞ്ഞത് തന്‍റെ പ്രിയപ്പെട്ട സുഹൃത്തിനെ കാണണമെന്ന ആഗ്രഹം കൊണ്ട് മാത്രമാണ് അല്ലാതെ പലരും വിചാരിക്കുന്ന പോലെ വീട്ടുകൂടലിന് മേശയും കസേരയും പിടിച്ചിടുന്നതില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയൊന്നുമായിരുന്നില്ല..................

'നീ പാളയം സ്റ്റാന്‍ഡില്‍ ഇറങ്ങുക, അവിടെനിന്ന് കാരമൂല കൂടരഞ്ഞി ബസ്സില്‍ കയറുക... കാരമൂല ഇറങ്ങുക. അവിടെ ആരോട് ചോദിച്ചാലും പറഞ്ഞ് തരും. നീ മൂന്നരയോടെ അവിടെ എത്തിയാല്‍ മതി'(അതെന്താ അവന്‍ അങ്ങനെ പറഞ്ഞേ എന്ന് പിന്നീടല്ലെ മനസ്സിലായത്)

ഉച്ചയൂണ് കഴിഞ്ഞ് രണ്ട് മണിയോടെ വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ ബന്ധുക്കളെല്ലാം
ചോദിക്കുന്നുണ്ടായിരുന്നു
.

'നീ എങ്ങോട്ടാ പോണെ?'...............

കാര്യമറിഞ്ഞപ്പോള്‍ അമ്മാവന്‍റെ ചോദ്യം .

'എന്താണ്ടാ നീ എപ്പോഴും മുക്കത്തേക്ക് പോകുന്നേ.......കഴിഞ്ഞ്രാശ്യം വന്നപ്പോളും
പറയന്നിണ്ടാരുന്നല്ലോ
. മുക്കത്തുള്ള ഫ്രണ്ടിനെ കാണാന്‍ പോണന്ന്... അവിടെ എന്താ ചുറ്റിക്കളി?'

ആളെ വടിയാക്കുന്ന ചിരിയും ചിരിച്ച് ഞാന്‍ ബസ്സ് സ്റ്റോപ്പിലേക്ക് നീങ്ങി.

പാളയം സ്റ്റോപ്പിലിറങ്ങി , അത് വഴി വരുന്ന ബസ്സുകളില്‍ മുക്കം,കാരമൂല-കൂടരഞ്ഞി
എന്നെഴുതിയിട്ടുണ്ടോ എന്ന് ശ്രദ്ധിക്കുന്നതായി കുറേ നേരത്തേക്കുള്ള പ്രധാന പണി
.
ഏറെനേരം കഴിഞ്ഞിട്ടും ഈ പറഞ്ഞ ബസ്സ് മാത്രം കാണുന്നില്ല
. ഇനി ചുറ്റുമുള്ള ' പ്രകൃതി ഭംഗി' ആസ്വദിക്കുന്നതിനിടയില്‍ ബസ്സെങ്ങാനും മിസ്സ് ആയതാണോ?


സംശയം തീര്‍ക്കാനായി അടുത്ത് നിന്നിരുന്ന ഒരു ചേട്ടനോട് കാര്യമങ്ങ് തിരക്കി.......
'ചേട്ടാ ഈ മുക്കത്തേക്ക് പോകാന്‍ ഇവിടെ നിന്നാല്‍ ബസ്സ് കിട്ടുമോ?'

കോഴിക്കോട് നഗരത്തിലെ ബസ്സ്റൂട്ടുകള്‍ മുഴുവനും പറഞ്ഞ് തരാനുള്ള സമയം ആലോചിച്ച ശേഷം ചേട്ടന്‍ ഇങ്ങനെ മൊഴിഞ്ഞു.


'നിയ്ക്കത്ര പരിചയം പോരാട്ടോ....ഇങ്ങള് ആടെയുള്ള ഏതെലും കടയില്‍‌ ചോദിച്ചാള്'

തൊട്ടടുത്തുള്ള ജ്യൂസ് കടയില്‍ കയറി വഴി ചോദിക്കാന്‍ തീരുമാനിച്ചു..........

കടയില്‍ കയറിയുടന്‍ കടക്കാരന്‍
'
എന്താ വേണ്ടേ, ഷാര്‍ജ, ബദാം,ചിക്കു,ഓറഞ്ച്,മൊസാംബി'
'
ഷാര്‍ജ മതി'

ഷാര്‍ജ കുടിക്കാനായി ഇരുന്നപ്പോളാണ് അതോര്‍ത്തത്. ദൈവമേ ഞാന്‍ ഇതെന്താ പറഞ്ഞേ. ഞാന്‍ ഇവിടെ ബസ്സ്സ്റ്റോപ്പ് എവിടെ എന്ന് ചോദിക്കാനല്ലേ വന്നേ? അതിന് പുറമേ 'ഗുഡ് ഹെല്‍ത്തിലേക്ക് ' എത്താന്‍ വേണ്ടി തുടങ്ങിയ നീന്തലിന്‍റെ സംഭാവനയായ തൊണ്ടവേദനയുമുണ്ടല്ലോ.............


ചേട്ടാ................... ഷാര്‍ജ വേണ്ടാ എന്ന് പറയാന്‍ തുടങ്ങിയതും ചേട്ടന്‍ കട്ടിയായ പാല്‍
തല്ലിപൊട്ടിക്കാന്‍ തുടങ്ങി
....


'എന്താ'

അല്ലാ കുറച്ച് ചോക്ലേറ്റ് പൊടികൂടി ചേര്‍ത്തോളൂ........................

കഷ്ടപ്പെട്ട് ഷാര്‍ജ കുടിച്ച് തീര്‍ക്കുന്നതിനിടയില്‍ ഞാന്‍ അത് ചോദിച്ചു..........

'ചേട്ടാ ഈ മുക്കത്തേക്കുള്ള ബസ്സ്...?'

'അതവിടെ എല്‍ഐസിയുടെ മുന്നില്‍ നിന്നാല്‍ കിട്ടും........'

എല്‍ഐസിയുടെ മുന്നിലെ ബസ്സ്സ്റ്റോപ്പില്‍ നിന്ന് എതിരെ മാനാഞ്ചിറയില്‍ നടക്കുന്ന ബാസ്കറ്റ് ബോള്‍ പ്രാക്ടീസും കണ്ട്, ഇടയ്ക്ക് വരുന്ന ബസ്സുകളെയും മാറി മാറി നോക്കി, അവസാനം കൂടുതല്‍ രസം ബാസ്കറ്റ്ബോള്‍ കളി(കളിച്ചിരുന്നത് പെണ്ണ്കുട്ടികളാണെന്നത് വേറെ കാര്യം) തന്നെയാണെന്ന് മനസ്സിലായപ്പോള്‍ വീണ്ടും ബസ്സിന്‍റെ കാര്യം മറന്നു.

കളിയുടെ ഇടവേളയായപ്പോഴാണ് നിതിന്‍റെ കാര്യം വീണ്ടും ഓര്‍മ്മ വന്നത്. ആരോടാ ഒന്ന് വഴി ചോദിക്കുക. നമ്മുടെ സ്റ്റാന്‍ഡേര്‍ഡിന് പറ്റിയ ആരെയും കാണുന്നില്ലല്ലോ?.......... എല്ലാം എജ്ഓവറാണ്.......

ദൂരെ മാറി ഒരു ബസ്സിന്‍റെ തണലില്‍ റെസ്റ്റ് ചെയ്യുകയായിരുന്ന ഒരു ട്രാഫിക് പോലീസുകാരന്‍ എന്‍റെ വ്യൂവിലേക്ക് കടന്നു വന്നു.....

മെല്ലെ മൂപ്പരുടെ അടുത്തേക്ക് നടന്നടുത്ത് ഞാന്‍ 'ചേട്ടാ.... അല്ല സാര്‍ , ഈ മുക്കത്തേക്ക്.............'

'അതിന് പുതിയ സ്റ്റാന്‍ഡിലേക്ക് പോകണം.'

ഉച്ചവെയിലും കൊണ്ട് കോഴിക്കോട് സിറ്റിയിലൂടെ നടക്കുന്പോള്‍ ബസ്സ് പിടിച്ച് തിരികെ വീട്ടിലേക്ക് പോയാലോ എന്ന് വരെ വിചാരിച്ചു. പക്ഷേ നിതിന്‍റെ വല്യച്ഛന്‍റെ വീട്ടില്‍ ഉണ്ടായേക്കാവുന്ന, അവന്‍ എനിക്ക് ഓഫര്‍ ചെയ്യുമെന്ന് വിചാരിക്കുന്ന ബിരിയാണിയെ ഓര്‍ത്ത് വീണ്ടും ദൌത്യവുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചു. അത് മാത്രമല്ല, അടുത്ത വരവിനും 'ഞാന്‍ മുക്കത്ത് പോയി ഇപ്പോള്‍ വരാം ' എന്ന് പറയേണ്ടിവരുന്നത് ഓര്‍ത്തപ്പോള്‍ ഈ മഹാസംഭവം ഇന്ന് തന്നെ തീര്‍ക്കുന്നതാ നല്ലത് എന്ന്
മനസ്സിലായി
...................

പുതിയസ്റ്റാന്‍ഡില്‍ എത്തി ബസ്സുകള്‍ നിര്‍ത്തിയിടുന്നിടത്ത് നോക്കിയപ്പോള്‍ കേരളത്തിന്‍റെ നാനാ ദിശകളിലേക്കും സര്‍വ്വീസ് നടത്തുന്ന ബസ്സുകള്‍ കണ്ടു... പക്ഷേ മുക്കം എന്ന ബോര്‍ഡ് മാത്രം കണ്ടില്ല.

ഈശ്വരാ പാപി ചെല്ലുന്നിടം പാതാളം എന്ന് പറഞ്ഞത് പോലെ ഞാന്‍ പോകുന്നോണ്ട് മുക്കത്തേക്കുള്ള ബസ്സുകളെല്ലാം മിന്നല്‍ പണിമുടക്കെങ്ങാനും നടത്തിയോ......

ഏകദേശം ഒരുമണിക്കൂര്‍ മുക്കം ബസ്സിനായി നടത്തിയ തിരച്ചില്‍ ഒരു ബസ്സ് ഡ്രൈവറുടെ
സഹായത്തോടെ പര്യവസാനിച്ചു
. പുതിയ സ്റ്റാന്‍ഡിന് പുറത്തുള്ള ബസ്സ്സ്റ്റോപ്പിലോ, പാളയം ബസ്സ്സ്റ്റാന്‍ഡിലോ(ഞാന്‍ നിന്നത് സ്റ്റോപ്പിലാണ്) പോയാല്‍ മുക്കത്തേക്കുള്ള ബസ്സ് കിട്ടുമെന്ന് അദ്ദേഹം എനിക്ക് മനസ്സിലാക്കി തന്നു.....


സ്റ്റോപ്പില്‍ ഏറെ കാത്തിരിക്കേണ്ടി വന്നില്ല. അതിന് മുന്പ് മുക്കം ബസ്സ് വന്നു.. കാരമൂല-കൂടരഞ്ഞി ബോര്‍ഡൊന്നും കണ്ടില്ല. അതിനായി കാത്തിരുന്ന് ഇനിയും വൈകേണ്ട എന്ന് വിചാരിച്ചു ആ ബസ്സില്‍ കയറി ഇരിപ്പുറപ്പിച്ചു......

പാളയത്ത് നിന്ന് ഏകദേശം അര മണിക്കൂര്‍ ,തിരക്ക് കുറഞ്ഞ സമയമാണെല്‍ ഇരുപത് മിനുട്ട്. നിതിന്‍ പറഞ്ഞതോര്‍ത്ത് പത്ത് രൂപാ നോട്ട് കണ്ടക്ടര്‍ക്ക് നേരെ നീട്ടി
'
ഒരു മുക്കം....'

എന്നെയും നോട്ടിനെയും മാറി മാറി നോക്കിയ ശേഷം കണ്ടകട്റുടെ മുഖത്ത് ഇവന്‍ ആരെടാ എന്നൊരു ഭാവം വിരിയുന്നത് ഞാന്‍ ശ്രദ്ധിച്ചു.......

ഈശ്വരാ ഇനി കള്ളനോട്ടെങ്ങാനുമാണോ?.... ഈ യാത്ര എന്നെയും കൊണ്ടേ പോകു എന്നാ തോന്നുന്നേ . ഞാന്‍ മനസ്സിലോര്‍ത്തു.........

'പയിനാലു രൂപാ അയ്ന്പതീസാ' ടിക്കറ്റ് കീറി എന്‍റെ നേരക്ക് നീട്ടി പൈസക്കായി കാത്ത് നിന്നു......

'ചേട്ടന്‍ മുക്കം എന്ന് തന്നെയാണോ കേട്ടേ. എനിക്ക് ഇറങ്ങേണ്ടത് മുക്കത്താണ്'

'ഇങ്ങള് മുക്കം എന്നല്ലേ പറഞ്ഞത് അങ്ങോട്ടേക്കുള്ള ടിക്കറ്റാണ് ഞാന്‍ തന്നെ'

'പതിനാലു രൂപാ അന്പത് പൈസയോ? മുക്കത്തേക്ക് എത്ര മണിക്കൂര്‍ യാത്രയുണ്ട്'

അതൊരു ഒന്ന്-ഒന്നൊര മണിക്കൂര്‍ വരും.............. കാലമാടാ നിതിനെ അരമണിക്കൂര്‍ അല്ലേ?

കോഴിക്കോട് നിന്ന് മുക്കം വരെയുള്ള യാത്ര ശരിക്കും രസകരമായിരുന്നു. പച്ചപ്പ് നിറഞ്ഞ്

റോഡരികുകള്‍ . വാഴത്തോപ്പുകളും പാടങ്ങളും അങ്ങിങ്ങായി ചെറിയ പുഴകളും. മലബാറിലാണെന്ന് തെളിയിക്കുന്നതായിരുന്നു കൊയ്തു കഴിഞ്ഞ പാടങ്ങളില്‍ നാടിയിരുന്ന ഗോള്‍പോസ്റ്റുകള്‍ . അങ്ങിങ്ങായി ക്രിക്കറ്റ് കളിക്കുന്ന ചില കൂട്ടങ്ങള്‍ ഈ പ്രദേശത്തേക്ക് ക്രിക്കറ്റ് അതിന്‍റെ ചുവടുറപ്പിക്കുന്നതിനൊരുദാഹരണമാണ്................

ഐഐഏം,ഡോയാക്ക് സെന്‍റര്‍ ,ആര്‍ഈസീ എന്നീ പ്രസിദ്ധമായ സ്ഥാപനങ്ങളും
കാണുവാനിടയായി
....

നിതിന്‍റെ സ്വന്തം മുക്കത്തേ കുറിച്ചാണെങ്കില്‍ കടകന്പോളങ്ങള്‍ കൊണ്ട് തിങ്ങി നിറഞ്ഞൊരു ചെറിയ ടൌണ്‍ . തങ്ങളും കച്ചവടത്തില്‍ ഒട്ടും പിറകില്‍ അല്ല എന്ന ഭാവത്തില്‍ ചെറിയ ഒരു തിരക്കിന് ഉടമയായ ടൌണ്‍ .

നിതിനെ വിളിക്കാന്‍ തീരുമാനിച്ച് അടുത്തുള്ളൊരു ബൂത്തില്‍ കയറി. പോകുന്ന വഴിക്ക്
കാരമൂല
-കൂടരഞ്ഞി എന്ന ബസ്സ് ദൃഷ്ടിയില്‍ പെട്ടു. മനസ്സ് സന്തോഷം കൊണ്ടു തുടിച്ച്. എന്തായാലും നിതിനെ വിളിച്ച് ഇറങ്ങേണ്ട സ്റ്റോപ്പ് ഉറപ്പാക്കാം.........

ഫോണ്‍ എടുത്ത നിതിന്‍ ആളെ തിരിച്ചറിഞ്ഞപ്പോള്‍ ഇറങ്ങേണ്ട സ്ഥലം പറഞ്ഞു തന്നു....

'കാരമൂല സ്റ്റോപ്പില്‍ ബസ്സിറങ്ങുക, എന്നിട്ട് അവിടെ നില്‍ക്കുക. അപ്പോള്‍ ബസ്സ് ഒരു വഴി പോകും. ബസ്സ് പോകാത്ത വഴി മൂന്നാമത്തെ വളവില്‍ ഒരു വീട് കാണാം അതാണെന്‍റെ വീട്. അപ്പോള്‍ വീട്ടില്‍ വച്ച് കാണാം. ' ഇത്രയും പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു........

മൂന്നര രൂപ ടിക്കറ്റെടുത്തു ഹെയര്‍പിന്‍ വളവുകളിലൂടെ സഞ്ചരിച്ച് പത്ത് മിനുട്ടുകള്‍ക്ക് ശേഷം കാരമൂല എത്തി ബസ്സ് ഇറങ്ങിയ ഞാന്‍ അന്തം വിട്ടു പോയി. നാല്‍ക്കവല എന്നൊക്കെ കേട്ടിട്ടില്ലേ. ഇത് അതിനെയും വെല്ലുന്നൊരു സംഭവം. ബസ്സ് പോകുന്ന വഴിക്ക് പുറമേ പോകാത്ത മൂന്ന് വഴികള്‍ വേറെ.....(ഇതിലൊന്നാണ് അവന്‍ തിരഞ്ഞെടുക്കാന്‍ പറഞ്ഞത്)

കുറേ നേരം ആ ജംഗ്ഷനില്‍ തന്നെ അങ്ങനെ നിന്നു. ആള്‍പെരുമാറ്റം കൂടിയ ഒരിടവഴിയിലേക്ക് പോകാന്‍ തീരുമാനിച്ചു. കാല്‍നടക്കാരുടെ കൈയിലേ പൊതികളായിരുന്നു ഈ തീരുമാനത്തിന് പ്രചോദനം.

നാലഞ്ചടി നടന്നപ്പോള്‍ തന്നെ വെല്‍ക്കം എന്ന ഒരു ബോര്‍ഡ് ശ്രദ്ധയില്‍ പെട്ടു. ആള്‍ത്തിരക്ക് കൂടിയ ആ വീട്ടിലേക്ക് കയറുന്പോള്‍ തന്നെ ശ്രദ്ധയില്‍പെട്ടത് ചക്രവ്യൂഹത്തില്‍ പെട്ട അഭിമന്യുവിനെ പോലെ ഇരിക്കുന്ന കഥാനായകനെയാണ്. ചുറ്റും കുറേ ഫാന്‍സും(എന്ന് അവന്‍ പറയുന്നു).

നിതിന്‍ വളരെ പ്രയാസപ്പെട്ടിറങ്ങി വന്നു (മനസ്സമാധാനത്തോടെ ഇരിക്കാന്‍ സമ്മതിക്കില്ലെ എന്നുള്ള ഭാവവുമായി).

പിന്നീട് അച്ഛനെയും അമ്മയെയും പെങ്ങളെയും നാട്ടുകാരുടെയും അടുത്ത് കൊണ്ടുപോയി എന്നെ പരിചയപ്പെടുത്തുന്നതായിരുന്നു അവന്‍റെ പ്രധാന ഹോബി. കല്യാണ പാര്‍ട്ടിക്കാര്‍ക്ക് വെള്ളം കൊടുക്കുന്നതിനിടയില്‍ നിന്ന് മുങ്ങാന്‍ ഇതിലെറെ നല്ല അവസരം ഉണ്ടാകില്ല എന്നവന് നല്ല നിശ്ചയമുണ്ടായിരുന്നു........

നിതിന്‍റെ പിതാശ്രീ പരിചയപ്പെട്ടപ്പോള്‍ തന്നെ, ഇന്നിവിടെ തങ്ങീട്ട് പോകാം എന്നൊക്കെ നിര്‍ബന്ധം തുടങ്ങി. വീട്ടില്‍ വേറൊരും പരിപാടി ഉണ്ടെന്നും. ഇന്ന് തന്നെ മടങ്ങേണ്ടതുണ്ടെന്നും പറഞ്ഞപ്പോള്‍ അദ്ദേഹം ഭക്ഷണം കഴിച്ചിട്ടെ പോകാവു എന്ന് പറഞ്ഞ്. പക്ഷേ നമ്മുടെ മുക്കം സുഹൃത്തിന് ഇതിലൊന്നുമായിരുന്നില്ല താല്പര്യം. മൂപ്പര് അവിടെ നിന്ന് കഥകളി മുദ്ര പോലെ കൈയും കലാശവും കാണിക്കുകയും ഞാന്‍ അത് കണ്ടെന്നറിഞ്ഞപ്പോള്‍ പന്തലിന്‍റെ അലങ്കാരപണികള്‍ ശ്രദ്ധിക്കുന്നു എന്ന വ്യാജേന മുകളിലേക്ക് നോക്കി നില്‍പുറച്ചു.

'നിതിനെ അപ്പോള്‍ നിന്‍റെ മുറിയിലേക്ക് പോകാം അല്ലേ?' എന്‍റെ ചോദ്യം അവന്‍ കേട്ടില്ലേ?

'ടാ നിന്നോടാ ഞാന്‍ പറഞ്ഞേ'

'അയ്യോ താക്കോല്‍ ആരുടെ കൈയ്യിലാണോ എന്തോ? വീട് പൂട്ടിയിരിക്കുകയാ....നീ വാ അവിടത്തെ കാര്യങ്ങളൊക്കെ പറ?'

റോഡരികിലേക്ക് വിളിച്ച് കൊണ്ട് പോയപ്പോള്‍ എനിക്ക് ഒരു കാര്യം തീര്‍ച്ചയായി. ഇവന് എന്നെ വീട്ടില്‍ കൊണ്ട് പോകണമെന്നോ, ഭക്ഷണം കഴിപ്പിക്കണമെന്നോ ഒരാഗ്രഹവുമില്ല...

ഇടയ്ക്കിടയ്ക്ക് ലോണ്‍ ശരിയാക്കാനും മറ്റ് ബാങ്കിംഗ് സംശയങ്ങള്‍ക്കും ഒട്ടനവധി ആളുകള്‍ പ്രോബ്-ഓഫീസറുടെ അടുക്കല്‍ എത്തുന്നുണ്ടായിരുന്നു.....നാട്ടുകാരുടെ കണ്ണിലുണ്ണിയാണ് ടിയാന്‍ എന്നും എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു.

ടിങ്കുവേ സുഖമാണോ? കല്യാണത്തിന് എത്ര ദിവസം ലീവുണ്ട് ടിങ്കു.... എന്നീ നാട്ടുകാരുടെ ചോദ്യം കേട്ട് നിതിന്‍ ഇവിടെ സി-ഡാകില്‍ പലരില്‍ നിന്നും ഒളിപ്പിച്ച് വച്ച പേര് എന്തെന്ന് മനസ്സിലാക്കാന്‍ സാധിച്ചു........

ഇവിടെ നമ്മുടെ സുഹൃത്തുക്കളായ യസീറിന്‍റെ നിക്കാഹും(അവനും ബീവിയും മുക്കം ഫെഡറല്‍ ബാങ്കില്‍ നിതിനെ കാണാന്‍ വന്നപ്പോള്‍ പുതിയാപ്ല നിന്ന് വിറയ്ക്കുകയായിരുന്നു പോലും), നിഷാന്തിന്‍റെ കല്യാണമുറപ്പിക്കലും, ജിത്തുവിന്‍റെ ട്രീറ്റും, രമേശന്‍റെ വിസ്റ്റിയോണിലെ പുതിയ ഫാന്‍സുകളെയും ഷിബുവിന്‍റെ ആര്‍ഏംപിയെയും കുറിച്ച് പറയുന്നതിനിടയില്‍ നിതിന് ചില ഫോണ്‍

കോളുകള്‍ വന്നു... ചിലതിനൊക്കെ എന്‍റെ അടുത്ത് നിന്ന് മറുപടി പറയുന്പോള്‍ ചിലതിന് ദൂരെ മാറി നില്‍ക്കുന്നതും നമ്മള്‍ ഗൌരവമായി കാണേണ്ടി ഇരിക്കുന്നു...............

അതിലെ ചില ഫോണ്‍കോളുകളുടെ സാരാംശം ദാ ഇങ്ങനെയാണ്........

'അയ്യോടാ.... ഇന്ന് വന്നാല്‍ ശരിയാവില്ല... ഞാന്‍ വീട്ടിലില്ല.. വല്യച്ഛന്‍റെ വീട്ടിലാ... മൂപ്പരുടെ മകന്‍റെ കല്യാണമാ.. നമുക്ക് അടുത്ത പ്രാവശ്യം കാണാം......'


അപ്പോളാണ് പണ്ട് തിരുവനന്തപുരത്ത് അവന്‍റെ സഹമുറിയന്‍മാരായ ഷമീമും സജിയും പറഞ്ഞകാര്യങ്ങള്‍ ഓര്‍മ്മ വന്നത്.. കോഴിക്കോടെത്തുന്പോള്‍ എന്ന് നിതിന്‍റെ വീട്ടില്‍ ചെല്ലാം എന്ന് പറഞ്ഞാലും അവന്‍ പറയും വല്യച്ഛന്‍റെ വീട്ടിലാണ്. കുടുംബ വീട്ടിലാണ്..

ഈ പറഞ്ഞ വീടുകളും നമ്മുടെ നിതിന്‍റെ വീടും ഒരേ കോംബൌണ്ടിലാണ് ......
പിന്നെ എന്തേ അവന്‍ എല്ലാരോടും ഇങ്ങനെ പറയുന്നേ
?....

കണ്ടെത്തേണ്ടിയിരിക്കുന്നു................


'ടിങ്കു.... എടാ ഇന്നാ താക്കോല്‍‍ ടാങ്കിലേ വെള്ളം തീര്‍ന്നു. നീ അതൊന്ന് ഫില്‍ ചെയ്തേ'

നിതിന്‍ താക്കോല്‍ വാങ്ങി. അവന്‍റെ കൂടെ വീട്ടിനുള്ളില്‍ കയറാം എന്ന് വിചാരിച്ച എന്നെ അവന്‍ ശരിക്കും ഞെട്ടിപ്പിച്ചു കളഞ്ഞു.

'വാടാ നീ ചെന്ന് ആഹാരം കഴിക്ക് കുറച്ച് കഴിഞ്ഞ് കോഴിക്കോട്ടേക്കുള്ള ബസ്സ് ഉണ്ട്......'
ഇത്രയും പറഞ്ഞ് നിതിന്‍ നേരെ ഭക്ഷണം വിളന്പുന്നിടത്തേക്ക് നടന്നു
...

ഭക്ഷമെങ്കില്‍ ഭക്ഷണം കിട്ടുന്നത് കിട്ടട്ടെ എന്ന് പറഞ്ഞ് ഞാനും.....
അവിടെ അവന്‍ രണ്ട് പേരെ എനിക്ക് പരിചയപ്പെടുത്തി
. പേര് ഞാന്‍ ഓര്‍ക്കുന്നില്ല.

'ഏട്ടാ ഞാന്‍ പറഞ്ഞില്ലേ തിരുവനന്തപുരത്ത് നമ്മുടെ 20 ഫ്രണ്ട്സ് അലിഭായി കാണാന്‍ പോയത് ആ ദോസ്താണിത്....'

'രജിത്തേ ഇത് ഇവിടുത്തെ മോഹന്‍ലാല്‍ ഫാന്‍സിന്‍റെ സജീവ പ്രവര്‍ത്തകന്‍ , മറ്റേത് മമ്മൂട്ടി
ഫാന്‍സിന്‍റെയും
'

ഞാന്‍ രണ്ട് പേരേയും നോക്കി ചിരിച്ചു. സിനിമകളെ കുറിച്ച് ഒന്ന് രണ്ട് കാര്യങ്ങളൊക്കെ പറഞ്ഞതിന് ശേഷം എന്നെ അവര്‍ ഭക്ഷണം കഴിക്കാനായി ഇരുത്തി. ഫുഡ് വന്നതും , ഞാന്‍ ഇനി പുറകെ ഉണ്ടാകില്ല എന്ന ധൈര്യത്തില്‍ നിതിന്‍ ടാങ്കിലേക്ക് വെള്ളം നിറയ്ക്കാന്‍ ആയി പോയി.....

ഒരു ലാല്‍ ഫാനിന് മറ്റൊരു ലാല്‍ ഫാനിനോട് തോന്നുന്ന ആത്മബന്ധം കൊണ്ടാവാം. നമ്മുടെ ലാലു ചേട്ടന്‍ എന്‍റെ അടുത്ത് വന്നിരുന്നു.

'മോനെ, ഇങ്ങള് വരുന്നു എന്ന് കേട്ടതും ഓന്‍ നാലഞ്ചാളുകളെ വിളിക്കുന്നുണ്ടായിരുന്നു. മമ്മൂട്ടി ഫാന്‍സ്കാരെയാണെന്നാ തോന്നുന്നേ? ഇന്നിവിടെ തങ്ങാം എന്ന് വല്ലതും പറഞ്ഞോ?'

'ഉം നിതിന്‍റെ അച്ഛന്‍ പറഞ്ഞിരുന്നു.......... '

'എന്നാല്‍ വേണ്ടാട്ടോ അടുത്ത വണ്ടിക്ക് രക്ഷപ്പെട്ടോ?'

ആസ്വദിച്ച് കഴിക്കാം എന്ന് വിചാരിച്ചിരുന്ന് ബിരിയാണി എങ്ങനയൊക്കയോ വാരി വിഴിങ്ങി. അവിടുന്ന് പെട്ടന്ന് രക്ഷപ്പെട്ടാനായി നിതിന്‍റെ വീട്ടുകാരോട് യാത്ര പറയാന്‍ പോയപ്പോള്‍ വീണ്ടും നിതിന്‍റെ പിതാജിയുടെ നിര്‍ബന്ധം

'വിഷമമാവില്ലെങ്കില്‍ ഇന്നിവിടെ തങ്ങിയിട്ട് പോകാം.........'

ബസ്സ് വരുന്നെന്ന് തോന്നുന്നു എന്ന് പറഞ്ഞ് അവിടെ നിന്നിറങ്ങുന്പോള്‍ ഞാന്‍ ആലോചിച്ചതിതാ
നിതിനെ പോലെ അവന്‍റെ അച്ഛനും ഒരു മമ്മൂട്ടി ഫാനാണല്ലേ
.........................

വാല്‍ക്കഷണം: നിതിന്‍റെ വീട്ടില്‍ , അവന്‍റെ മുറിയിലെങ്ങാനും കയറിയാലോ എന്ന് പേടിച്ച് നിതിന്‍ തിരക്കഥയെഴുതിയ ഒരു നാടകമായിരുന്നോ ആ മമ്മൂട്ടി-മോഹന്‍ലാല്‍ സംഭവമെന്നായിരുന്നു മുക്കത്ത് നിന്ന് തിരികെയുള്ള യാത്രയില്‍ എന്‍റെ മനസ്സ് നിറയെ..........................

Saturday, January 10, 2009

ബ്ലോഗിലെ പുലികള്‍ (എന്‍റെ കാഴ്ചപ്പാടില്‍ -ലിസ്റ്റ് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും)

എന്നെ ബ്ലോഗ് ലോകത്തേക്ക് കൊണ്ട് വന്നത് സുഹൃത്തുക്കളായ രമേശും ഷംനാറുമാണ്.രമേശന്‍റെ കൈയില്‍ നിന്ന്കിട്ടിയ ഒരു പിഡിഎഫ് വായിച്ചതില്‍ പിന്നെ ഇതൊരു ആവേശമായി മാറുകയായിരുന്നു...
ഇവിടെ ഞാന്‍ സ്ഥിരം വായിക്കുന്ന നിങ്ങളുടെയൊക്കെ ആരാധന പാത്രങ്ങളായ ചില പുലികളെക്കുറിച്ചാണ്പറയുന്നത്...

മൊത്തം ചില്ലറ
ആദ്യമായി കിട്ടുന്ന ബ്ലോഗ് പിഡിഎഫ്... കൊട്ടാരക്കര സൂപ്പര്‍ഫാസ്റ്റ്.. വായിച്ചു കഴിഞ്ഞപ്പോള്‍ ശരിക്കും മനസ്സിലൊരുകുളിര് അനുഭവപ്പെട്ടു....
അസാധ്യമായ ഉപമകളുടെ ഉടമസ്ഥന്‍ , ഇപ്പോ സൈലന്‍റാണെന്നുള്ളതില്‍ സങ്കടമുണ്ട്...മൊത്തം ചില്ലറപുസ്തകമാകുന്നുണ്ടെന്നറിഞ്ഞതില്‍ സന്തോഷം....

കൊടകരപുരാണം
മാടപ്രാവിന്റെ ഹൃദയവും തുളസിക്കതിരിന്റെ വിശുദ്ധിയുമുള്ള ഒരു ചെറുപ്പക്കാരന്‍ ‍. നൊസ്റ്റാള്‍ജിയ വരുത്തുന്നപോസ്റ്റുകള്‍ ...
എന്‍റെ പുസ്തക ശേഖരത്തിലെ വിലപ്പെട്ട ഒരു പുസ്തകം...
ദാ.. ഇപ്പോ വീട്ടില്‍ എന്ന് കൂര്‍ക്കയുപ്പേരി ഉണ്ടാക്കിയാലു എനിക്ക് വിശോലേട്ടനെ ഓര്‍മ്മ വരും...

കൊച്ചുത്രേസ്യ
എന്‍റെ കുടുംബത്തില്‍ ഇത് പോലെ കുസൃതിത്തരങ്ങള്‍ ചെയ്യുന്ന ഒരു ചേച്ചിയുണ്ടായിരുന്നെങ്കിലെന്ന് തോന്നിപോകും ആ പോസ്റ്റുകള്‍ വായിക്കുന്പോള്‍ ...
ഇപ്പോ പാചക പരീക്ഷണങ്ങളിലേക്കിറങ്ങിയിരിക്കുകയാ... അതോര്‍ക്കുന്പോള്‍ റിസ്ക് എടുക്കണോ.....

ബ്രിജ് വിഹാരം
പലരും പറയുമായിരുന്നെങ്കിലും പല ബ്ലോഗുകളും ഞാന്‍ വായിക്കാറില്ല. അതില്‍ പേര് കേട്ട ചിലരുടെ ബ്ലോഗ്ഉണ്ടായിട്ട് പോലും. അതിലൊന്നായിരുന്നു ബ്രിജ് വിഹാരം.
മനുവേട്ടന്‍റെ ആ ശൈലി, ആദ്യ ചിരിപ്പിച്ച് അവസാനത്തോടടുക്കുന്പോള്‍ ഒരു നോവായി മനസ്സിലൊരു പിടച്ചിലായിഅവസ്സാനിക്കുന്ന ആ ശൈലി...

ബെര്‍ളിത്തരങ്ങള്‍
വീട്ടില്‍ തിരിച്ചെത്തി നെറ്റില്‍ കേറിയാല്‍ തിരയുന്ന രണ്ട് വിലാസങ്ങള്‍ , ഓര്‍ക്കൂട്ടും, ബെര്‍ളിത്തരങ്ങളും(ഓഫീസില്‍ഇതൊക്കെ ബ്ലോക്ക്ഡ് ആണ്...)ഇമ ചിമ്മുന്ന വേഗത്തില്‍ പോസ്റ്റുകള്‍ പോസ്റ്റുന്ന ഒരു അതുല്യ പ്രതിഭ... ഏറ്റവുംകൂടുതല്‍ ഫോര്‍വേഡുകള്‍ ലഭിക്കുന്ന ഇദ്ദേഹത്തിന്‍റെ പോസ്റ്റുകളാണ്....
അച്ചായാ.. നമിച്ചിരിക്കുന്നു....

അപരിചിത
ചുള്ളന്‍ പറഞ്ഞിട്ടാണ് ഈ ബ്ലോഗിലേക്ക് ഞാന്‍ ആദ്യമായി വരുന്നു.. ചുള്ളാ സോറി, ഞാന്‍ സറണ്ടര്‍ ആവുന്നു.. നീസിംഗപ്പൂര്‍ ആയോണ്ട് ഡോണ്ട് വറീ...
ഒരു ഫെമിനിസ്റ്റ് ലൈനുണ്ടെന്നും, കമന്‍റുകള്‍ സ്വന്തം റിസ്കില്‍ ആയിരിക്കണമെന്നും... എന്‍റെ കൂട്ടുകാരനാണെന്ന്പറയരുതെന്നും അവന്‍ പ്രത്യേകം പറഞ്ഞിരുന്നു...
അപരിചിതയുടെ കമന്‍റുകളെ ഓര്‍ത്ത് പേടിയാകുന്നു...

ഇതൊക്കെ ആണേലും... ചിത്രങ്ങള്‍ കൊണ്ടും, പോസ്റ്റുകള്‍ കൊണ്ടും വീണ്ടും വീണ്ടും സന്ദര്‍ശിക്കാന്‍ തോന്നുന്നഒരു ബ്ലോഗ്.....

ഇനിയും പല മഹാരഥന്മാരുണ്ടെന്നറിയാം... അതൊക്കെ ഞാന്‍ വായിച്ച് വരുന്നതെ ഉള്ളു...കുറു,പോങ്ങു, സുനീഷ്അങ്ങനെ പലരും ഉണ്ടെങ്കിലും അവരുടെ ഒക്കെ ഞാന്‍ വായിച്ച് വരുന്നതെ ഉള്ളു....
ഞാന്‍ കയറാതെ വിട്ട, വായിച്ചിരിക്കേണ്ട ബ്ലോഗുകള്‍ ഉണ്ടെങ്കില്‍ ദയവായി അറിയിക്കുക....


Tuesday, January 6, 2009

പിറന്നാള്‍ സമ്മാനം

സംഭവം നടക്കുന്നത് അങ്ങ് അകലെ രാജസ്ഥാന്‍ മരുഭൂമിയിലൊന്നുമല്ല ദാ ഇവിടെ കൊച്ച് കേരളത്തിന്‍റെ തൊട്ടടുത്ത്കിടക്കുന്ന തമിഴ്നാടിന്‍റെ തലസ്ഥാനമായ ചെന്നൈയിലാണ്......
കഥയിലെ നായകന്‍ ഇവിടെ സിഡാകിലുണ്ടായിരുന്ന ഒരു പ്രശസ്ത ഗായകനായിരുന്നു. ഗായകനെന്ന് പറഞ്ഞാല്‍നമ്മുടെ ആല്‍ത്തറ അന്പലത്തിലെ ഉത്സവത്തോടനുബന്ധിച്ച് സ്റ്റേജില്‍ കയറി കച്ചേരി നടത്തി, സ്വന്തം തടി കേടാവാതെരക്ഷപ്പെട്ട അത്ഭുത പ്രതിഭ...(പറയാതെ വയ്യ അടുത്ത വര്‍ഷം മുതല്‍ ആല്‍ത്തറ ക്ഷേത്ര കമ്മിറ്റി പൊതു ജനങ്ങളെപങ്കെടുപ്പിച്ച് കൊണ്ട് നടത്തുന്ന പരിപാടി അവസാനിപ്പിച്ചു... ആശാന്‍ ചെന്നൈയിലേക്ക് കടന്ന് കളഞ്ഞത് ക്ഷേത്രകമ്മിറ്റിക്കാരെ പേടിച്ചിട്ടാണെന്നൊക്കെ അസൂയാലുക്കള്‍ പറയും നിങ്ങളാരും അത് വിശ്വസിക്കരുത്....) .
ഈ പരിപാടിയില്‍ നിന്ന് ഊര്‍ജ്ജംകൊണ്ട് നായകന്‍ സിഡാക്കിലും തന്‍റെ ഗാനാലാപന മികവ് പ്രകടിപ്പിച്ചു....
അതേ നിങ്ങളെല്ലാരും അറിയുന്ന ശ്രീറാം വാര്യറെക്കുറിച്ചാണ് എനിക്ക് പറയാനുള്ളത്. ഇനിയങ്ങോട്ട് കഥയില്‍നമുക്കവനെ ശ്രീ എന്ന് വിളിക്കാം. ആര്‍ക്കും വിരോധമില്ലല്ലോ?...........
ഒരു ഞായറാഴ്ച ദിവസം തന്‍റെ റൂമില്‍ സുഖനിദ്രയിലായിരുന്ന ശ്രീയുടെ മൊബൈല്‍ മൃദുവായി ചിലയ്ക്കാന്‍തുടങ്ങി. 'പൊന്‍ വീണേ 'എന്ന് തുടങ്ങുന്ന ഗാനം അതില്‍ അലതല്ലി.
ശ്രീ ഞെട്ടിയെണീറ്റു. ഇന്ന് തന്‍റെ പിറന്നാളാണല്ലോ. വീട്ടില്‍ നിന്നാവുമോ? അല്ല ഈ ടോണ്‍ അല്ലല്ലോ ഞാന്‍അവര്‍ക്ക് സെറ്റ് ചെയ്തത്. ഉം പിറന്നാള്‍ വിഷ് ചെയ്യാന്‍ ഏതെങ്കിലും കോളീഗ്ഗ്സ് ആവും.....
സെറ്റ് എടുത്ത് നോക്കിയപ്പോള്‍ പേര് ഒന്നും കാണിക്കുന്നില്ല. ഏതോ അണ്‍നോണ്‍ നന്പറാണ്. എടുക്കണോ?....
വെറുതേ എന്തിനാ? കുറച്ച് നേരം കിടന്ന് അടിച്ചിട്ട് അത് നിന്നോളും..
ഫോണ്‍ സൈലന്‍റിലാക്കി ശ്രീ വീണ്ടും കണ്ണുകള്‍ അടച്ചു.
ഏതാനും മിനുട്ടുകള്‍ കഴിഞ്ഞ് വീണ്ടും ഫോണ്‍ റിംഗ് ചെയ്യുന്നു....
ശ്രീ ഫോണ്‍ എടുക്ക് നിന്നെ കാത്തിരിക്കുന്ന എന്തോ നല്ല കാര്യം നടക്കാന്‍ പോകുന്നു. ശ്രീയോട് സ്വന്തം മനസ്സ്മന്ത്രിച്ചു.
കേള്‍ക്കാന്‍ കൊതിച്ചതില്‍ നിന്ന് വിഭിന്നമായി ഒരു പുരുഷ ശബ്ദം.
ശ്രീറാം?.....
യെസ് ശ്രീറാം ഹിയര്‍.... മേ ഐ നോ ഹൂ ഈസ് സ്പീക്കിംഗ്?.........
ശ്രീരാമേട്ടാ മെനി മെനി ഹാപ്പി റിട്ടേണ്‍സ് ഓഫ് ദ ഡേ......
ഹാപ്പി റിട്ടേണ്‍സ് ഒക്കെ ശരിതന്നെ പക്ഷേ ഇവനാരെടാ(ശ്രീ സ്വയം ചോദിച്ചു)
അല്ലാ എന്നെ മനസ്സിലായില്ലേ........ഒരു താങ്ക്യൂ പോലും പറഞ്ഞില്ലല്ലോ? മറുതലയ്ക്കല്‍ നിന്ന് ചോദ്യം...
അതല്ല ഞാന്‍ ഈ ഉറക്കം എണീറ്റ് വന്നതേ ഉള്ളു. അതോണ്ട് ശബ്ദം മനസ്സിലാകുന്നില്ല.
അല്ല ഇന്ന് അന്പലത്തിലൊന്നും പോയില്ലേ പിറന്നാളായിട്ട്.....
നാട്ടിലെ ആ നല്ല നാളുകളിലേക്ക് ആ ചോദ്യം ശ്രീയെ കൂട്ടിക്കൊണ്ട് പോയി. കുളിച്ച് രാവിലെ അന്പലത്തില്‍ പോയിതൊഴുതു(കള്ളന്‍ അതാലോചിക്കുന്പോള്‍ ഇപ്പോഴുമുണ്ട് അവന്‍റെ മുഖത്തൊരു നാണം.) ചന്ദനക്കുറിയൊക്കെ തൊട്ടുഉച്ചയ്ക്ക് വീട്ടുകാരോടൊത്ത് സദ്യ കഴിച്ച് നടന്നിരുന്ന ആ നല്ല ദിനങ്ങളിലേക്ക്....
ഇവിടെ വന്നതിന് ശേഷം കുളി തന്നെ ഇല്ല പിന്നീടാണ് അന്പലം. അല്ലെങ്കില്‍ ഏതാ അന്പലമുള്ളത്. രജനീകാന്തിന്‍റെയും ഖുശ്‍ബുവിന്‍റെയും അന്പലത്തില്‍ പോകേണ്ടി വരും അതാണല്ലോ
മുക്കിനും മൂലയ്ക്കും ഉള്ളത്.......ഇനി ഒരന്പലം കണ്ട് പിടിച്ചാല്‍ തന്നെ ആര്‍ക്ക് വേണ്ടി എന്തിന്
വേണ്ടി....? നാട്ടില്‍ അതായിരുന്നില്ല സ്ഥിതി (നിങ്ങള്‍ തെറ്റിദ്ധരിക്കേണ്ട നിങ്ങള്‍ വിചാരിച്ചത് തന്നെയാണ് കാര്യം..... )
ശ്രീരാമേട്ടാ ഞാന്‍ വരുണാണ്. സിഡാക്കില്‍ എംസിഎ പഠിച്ച.....
ഓ നീയായിരുന്നോ... നീ ചെന്നൈയിലുണ്ടെന്ന് രജിത്ത് പറഞ്ഞിരുന്നു വിളിക്കാന്‍ നിന്‍റെ നന്പര്‍ എന്‍റെകൈയിലുണ്ടായിരുന്നില്ലല്ലോ....(1 വര്‍ഷത്തോളമാകുന്നു രണ്ട് പേരും ചെന്നൈയിലെത്തിയിട്ട് എന്നാല്‍
പരസ്പരം ചെന്ന് കണ്ടില്ല.. കാരണം രണ്ട് പേരുടെയും അവിടുത്തെ ഒളിച്ചുകളികള്‍ വെളിച്ചത്താകുമല്ലോ?)
പോട്ടേ ഞാന്‍ ഇപ്പോളെങ്കിലും വിളിച്ചില്ലേ?ഇന്ന് എന്താ പരിപാടി.
എനിക്ക് ട്രീറ്റ് തരാനൊന്നും ഉദ്ദേശിക്കുന്നില്ലേ......
എനിക്ക് ഒന്ന് രണ്ട് സ്ഥലത്തൊക്കെ ഒന്ന് പോണം.....(ട്രീറ്റ് കൊടുക്കാതെ രക്ഷപ്പെടാനുള്ള അടവുകള്‍ ശ്രീഇറക്കിത്തുടങ്ങി)
വൈകുന്നേരം നമുക്കൊന്ന് കാണാം ശ്രീരാമേട്ടാ... ഒരു സര്‍പ്രൈസ് ഉണ്ട്
എന്താണ് സര്‍പ്രൈസ്. നീ പറ എനിക്ക് സമയമുണ്ടാകുമെന്ന് തോന്നുന്നില്ല.
അതൊക്കെ സസ്പെന്‍സാണ് വന്നാല്‍ കാണാം. ഞാന്‍ വയ്ക്കുന്നു. അപ്പോള്‍ മറക്കേണ്ട ഇന്നത്തെ സായാഹ്നം ഞാന്‍ശ്രീരാമേട്ടന് വേണ്ടി മാറ്റിവച്ചിരിക്കുകയാണ്....
ഹും... തന്‍റെ സഹപാഠികളെ കാണാന്‍ ബാംഗ്ലൂരേക്ക് പോകുന്നു എന്ന് പറഞ്ഞ് ചെന്നൈയില്‍ നിന്ന് വണ്ടി കയറിമൈസൂര്‍ നഗരത്തില്‍ കറങ്ങി നടന്ന് (ഞാന്‍ വീണ്ടും ആവര്‍ത്തിക്കുന്നു കറങ്ങി നടന്ന്) സമയം ചെലവഴിച്ച ശേഷം, തന്‍റെ കൂട്ടുകാരക്കായി വെറും 20 മിനുട്ടുകള്‍ നല്കിയ അവന്‍ ഒരു സായാഹ്നം ശ്രീക്ക് വേണ്ടി മാറ്റിവെച്ചെങ്കില്‍ അത്എന്തോ കാര്യമായ സസ്പെന്‍സ് തന്നെയല്ലേ?
വൈകിട്ട് കാശ് പൊട്ടുമെന്നറിയാമെങ്കിലും തന്നെ കാത്തിരിക്കുന്ന സര്‍പ്രൈസിന്‍റെ കാര്യമോര്‍ത്ത് ശ്രീ പോകാന്‍തന്നെ തീരുമാനിച്ചു. ദിവസം മുഴുവന്‍ തള്ളിനീക്കുന്പോഴും ആ മനസ്സില്‍ ഇക്കാര്യം നീറിപുകയുന്നുണ്ടായിരുന്നു.....
പറഞ്ഞ സമയത്ത് തന്നെ അവിടെ എത്തി നോക്കിയ ശ്രീ(അതില്‍ എനിക്ക് കുറച്ച് സംശയമുണ്ട് ശ്രീരാം പറഞ്ഞസമയത്ത് എത്താനോ?) ഒരു ബൈക്കിന് പുറത്ത് ചാരി നില്‍ക്കുന്ന വരുണിനെ കണ്ടു. കുറച്ച് നേരത്തെസ്നേഹപ്രകടനത്തിന് ശേഷം വരുണിനോടായി ശ്രീ പറഞ്ഞു.....
'
അപ്പോ നീ തീരുമാനിക്ക് എവിടെ വെച്ചാ ട്രീറ്റ്... ശരവണ ഭവനിലേക്ക് പോകാം'
'
അയ്യേ വെജ്ജ് ഹോട്ടലാണോ നമുക്ക് മൌണ്ട്പാലസിലോ കലവറയിലോ പോകാം ശ്രീരാമേട്ടാ....'
'
പിന്നെ പിറന്നാളായിട്ട് നോണ്‍ കഴിക്കാന്‍ എനിക്ക് വയ്യ'(പറയുന്നത് കേട്ടാല്‍ നീ അല്ലാത്തപ്പോള്‍ നോണ്‍വെജ്ജ്കഴിക്കുമെന്ന് തോന്നുമല്ലോ)
'
നിങ്ങള്‍ കഴിക്കേണ്ട ഞാന്‍ കഴിച്ചോളാം.. ഉം എന്നാല്‍ വേണ്ട ശരവണ ഭവനെങ്കില്‍ ശരവണ ഭവന്‍ അതിന് മുന്പ്നമുക്ക് ഒരു സ്ഥലം വരെ പോകാം.... അത്യാവശ്യമാ.. അവിടെ ചിലര്‍ വെയിറ്റ് ചെയ്യുന്നുണ്ട്.....'
ശ്രീ ഒന്ന് ഞെട്ടി. ഇനി ഇവന്‍റെ കൂട്ടുകാര്‍ക്കും ചെലവ് ചെയ്യണോ?. ഓടി രക്ഷപ്പെട്ടാലോ?ഇന്നാരെയാണോകണികണ്ടത്. ആ രജിത്തിനെ പറഞ്ഞാല്‍ മതി ആ കാലമാടനാണല്ലോ എന്‍റെ നന്പര്‍ ഇവന് കൊടുത്തത്. ആസമയത്ത് ഏതെലും പെണ്ണ്കുട്ടികള്‍ക്ക് കൊടുക്കുമോ?. അതില്ല അത് ഉപകാരമായിപോവില്ലേ....
ഇങ്ങനെ മനസ്സില്‍ പലകാര്യങ്ങള്‍ ആലോചിച്ച് കൊണ്ടിരിക്കുന്നതിനിടയിലാണ് വരുണ്‍ വീണ്ടും വിളിച്ചത്...
'
ശ്രീരാമേട്ടാ ദാ എന്നെ ഫോളോ ചെയ്ത് വന്നോളു കേട്ടോ'
എന്തായാലും നനഞ്ഞിറങ്ങി ഇനി കുളിച്ച് കയറാം. ശ്രീ തീരുമാനിച്ചു. രണ്ടും കല്പിച്ച് പള്‍സറിന്‍റെ ഇലക്ട്രിക്ക്സ്റ്റാര്‍ട്ടിലേക്ക് അവന്‍റെ വിരലുകള്‍ അമര്‍ന്നു.(ശ്രീ വിചാരിച്ചത് തന്നെ കാത്തിരിക്കുന്നത് ചെന്നൈ നഗരത്തിലെവരുണിന്‍റെ ഏതോ സഹപ്രവര്‍ത്തകന്‍ /പ്രവര്‍ത്തകയാണെന്നാണ്)
കുറച്ച് നേരം ചെന്നൈയിലെ തിരക്കേറിയ വീഥിയിലൂടെ വണ്ടി ഓടിച്ച് നീങ്ങിയ ഇവര്‍ കണ്ടാല്‍ കല്യാണമണ്ഡപം എന്ന്തോന്നിപ്പിക്കുന്ന അലങ്കരിച്ചിരിക്കുന്ന ഒരു കെട്ടിടത്തിന് മുന്നിലെത്തി.... ശ്രീരാം ഒന്ന് ഞെട്ടി. ഏതോ കല്യാണത്തിന്കേറി ഫുഡ് തട്ടാനുള്ള പരിപാടിയാണോ. അല്ല അവന്‍റെ ഫ്രണ്ടിന്‍റെ യാണെലും തന്നെ എന്തിനാണാവോ കൂട്ടികൊണ്ട് വന്നത്.....(പണ്ട് പഠിച്ചിരുന്ന കാലത്ത് ഇതിന് ഒരു നാണവുമുണ്ടായിരുന്നില്ല. ഇപ്പോ വിസ്റ്റിയോണ്‍എംപ്ലോയി അല്ലേ?)
'
ശ്രീരാമേട്ടാ വാ നമുക്ക് അകത്തേക്ക് പോകാം.' വാ പോളിച്ചിരുന്ന ശ്രീയെ നോക്കി വരുണ്‍ പറഞ്ഞു.
എടാ നീ നേരത്തെ പറഞ്ഞിരുന്നേല്‍ ഞാന്‍ വല്ല പ്രസന്‍റും വാങ്ങിയേനെ ഇത് ശ്ശെ നാണക്കേടായി. അതും വിളിക്കാത്തകല്യാണത്തിന്.
നിങ്ങളെന്താ പറയുന്നത് ഇത് കല്യാണമൊന്നുമല്ല. അകത്തേക്ക് വാ... ഇത്രയും പറഞ്ഞ് വരുണ്‍ ഹാളിനകത്തേക്ക്പ്രവേശിച്ചു.
പരിസരം ഒന്നൂടെ ശ്രദ്ധിച്ചപ്പോള്‍ സംഭവം കല്യാണമല്ലാ എന്ന് മനസ്സിലായി. അകത്ത് കുറേ ചേട്ടന്മാര്‍ ഉറക്കെ കിടന്ന്ആക്രോശിക്കുന്നുണ്ട്. ഇടയ്ക്കിടയ്ക്ക് ഒരുലക്ഷം രണ്ട് ലക്ഷം എന്നൊക്കെ പറയുന്നത് കേള്‍ക്കാം.
ഇതെന്താ വല്ല ലേലം വിളിയാണോ?(ശ്രീ താന്‍ ഇവിടെ എത്താന്‍ കാരണക്കാരനായ മനസ്സിനോട് ചോദിച്ചു. )
ശ്രീരാമിനോട് മുന്നിലേക്ക് ഇരിക്കാന്‍ പറഞ്ഞിട്ട് വരുണ്‍ പിന്‍നിരയില്‍ ചെന്നിരുന്നു.
ഈ ലക്ഷങ്ങളുടെ കണക്കുകള്‍ കേള്‍ക്കുന്പോള്‍ പിന്നനിരയിലിരിക്കുന്നവര്‍ കൈയടിക്കുകയും മുന്നില്‍ ഉറക്കംതൂങ്ങിയിരിക്കുന്നവര്‍‌ ഞെട്ടി എണീക്കുകയും ചെയുന്നുണ്ടായിരുന്നു.
കാര്യം പിടികിട്ടി ഇത് ഏതോ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗിന്‍റെ മീറ്റിംഗാണ്. രാവിലെ മുഴുവന്‍ അലഞ്ഞ് തിരിഞ്ഞ് നടന്നവൈകുന്നേരം ഇവനോട് കുറച്ച് കത്തിവയ്ക്കാം എന്ന് വിചാരിച്ച് വന്നതാ അപ്പോളാണ് ഈ ചതി അവന്‍ ചെയ്തത്....
പുറകിലേക്ക് തിരിഞ്ഞ് നോക്കിയ ശ്രീ കണ്ടത് ആഞ്ഞാഞ്ഞ് കൈയടിക്കുന്ന വരുണിനെയാണ്.
അവിടെ വരുന്ന ഓരോരുത്തരെയും സ്വന്തം രീതിയില്‍ ചിന്തിക്കാനനുവദിക്കാതെ കണക്കുകളുടെ ഒരുമായികലോകത്തിലേക്കാണ് കൊണ്ടെത്തിക്കുന്നത്.....
വരുണിനെ ഒരു മൂലയിലേക്ക് വിളിച്ച് മുട്ടുകാല്‍ കേറ്റാന്‍ തുടങ്ങുന്പോളേക്കും വരുണ്‍ കാര്യം പറഞ്ഞു...
ശ്രീരാമേട്ടാ മുപ്പത്തിരണ്ടായിരം രൂപ കൊടുത്താ ഞാനിതില്‍ ചേര്‍ന്നത്. ഇതേ പോലെ സിനിമ കാണിക്കാം എന്ന്പറഞ്ഞ് എന്നെ കൊണ്ട് വന്ന് ഒപ്പിടീച്ചതാ.... ഇനി ഞാന്‍ രണ്ടു പേരെ ചേര്‍ക്കണം. അതില്‍ ഞാന്‍ കണ്ട് വച്ച ഒരാള്‍ഏട്ടനാ.... ദയവ് ചെയ്ത് എന്നെ ചീത്ത വിളിക്കരുത്.....
'
എത്ര രൂപാ?'തന്‍റെ മുഖത്തേക്ക് വീണ മുടിയിഴകള്‍ കോതിയൊതുക്കിക്കൊണ്ട് ശ്രീ ചോദിച്ചു...
'
മുപ്പത്തിരണ്ടായിരം'
ഇവിടെ എംസിഎയ്ക്ക് പഠിച്ചിരുന്ന കാലത്ത് അന്പതിന്‍റെ(പൈസയുടെ) മിഠായി വാങ്ങിച്ച് തരാത്ത ഇവന്‍ ഇത്രയുംപൈസ കൊടുത്ത് ഇതില്‍ ചേര്‍ന്നു എന്നറിഞ്ഞപ്പോള്‍ ശ്രീ ഒന്ന് ഞെട്ടി(ഞാനും)
'
ഒരു പ്രശ്നവുമില്ല നമ്മള്‍ നമ്മുടെ ഒഴിവുകിട്ടുന്ന സമയത്ത് മാത്രം വര്‍ക്ക് ചെയ്താല്‍ മതി. ഈ സ്കീമുകളെ കുറിച്ച്വിവരിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഇതേ പോലെ(എന്നിട്ട് ഒരു കള്ള നോട്ടം ശ്രീയെ നോക്കി) ആരെലും കൊണ്ട്വന്നാല്‍ ആ ചേട്ടന്മാര്‍ ക്ലാസെടുക്കും.... അവരുടെ നല്ല കമ്മ്യൂണിക്കേഷനാണല്ലേ ഏട്ടാ...?'
സ്റ്റേജില്‍ ചേട്ടന്മാര്‍ "സ്വര്‍ണ്ണത്തിന് വേണ്ടിയുള്ള തിരച്ചിലിലായിരുന്നു"(ഇതിന്‍റെ ഇംഗ്ലീഷ് തര്‍ജ്ജമയാണ് ആകന്പനിയുടെ പേര്). അവിടെ വന്നിരിക്കുന്നവരെ ചിന്തിക്കാന്‍ പോലും അനുവദിക്കാതെ അവര്‍ ഘോരഘോരപ്രസംഗിക്കുകയാണ്...
അവര്‍ പറയുന്നത് വേറെയൊന്നുമല്ല, കൂട്ടുകാരെ ഇങ്ങ് കൊണ്ട് വരു നമ്മള്‍ കുഴിയില്‍ വീഴ്ത്തി തരാം എന്നാണ്... അതിനായി അവര്‍ക്ക് കിട്ടി എന്നവകാശപ്പെടുന്ന ചെക്കുകളും ഡിഡിയുമൊക്കെ ഉയര്‍ത്തിക്കാണിച്ചാണ് ഈപ്രകടനം....
ശ്രീയുടെ അടുത്തേക്ക് ഒരു ചേട്ടന്‍ വന്ന് ഉടന്‍ തീരുമാനമെടുക്കാനും, വൈകിയാല്‍ നിങ്ങള്‍ ട്രീയില്‍താഴെപോകുമെന്നും, അതിന്‍റെ നഷ്ടം നിങ്ങള്‍ക്ക് മാത്രമാണെന്നും പറഞ്ഞു...
ആ ചേട്ടന്‍ എണീറ്റ് നിന്ന് ഇങ്ങനെ പ്രഖ്യാപിക്കുകയും ചെയ്തു(വിത്തൌട്ട് ശ്രീസ് കണ്‍സെന്‍റ്)
'
ഹലോ ഗയ്സ് ദിസ് യംഗ് മാന്‍ ശ്രീരാം ഫ്രം വിസ്റ്റിയോണ്‍ ഈസ് എബൌട്ട് ടു ജോയിന്‍. സോ ആക്ട് ഫാസ്റ്റ് ഓര്‍ യൂവില്‍ ബീ ലെഫ്റ്റ് ബിഹൈന്‍ഡ്' (യംഗ് മാന്‍ പോലും, യെവനൊന്നും കണ്ണും കണ്ടൂടേ?)
ശ്രീയുടെ കണ്ണുകളിലേക്ക് ഇരുട്ട് വീണുതുടങ്ങി. സിഡാക്കില്‍ കാന്‍റീന്‍ ഭക്ഷണത്തെ കുറ്റം പറഞ്ഞ് ദിവസവുംഅലങ്കാറില്‍ ഉച്ചഭക്ഷണത്തിന് പോയിരുന്ന ശ്രീയുടെ ആ കാലം മനസ്സില്‍ മിന്നി മാഞ്ഞു. അനന്തഭദ്രം സിനിമയിലെരംഗങ്ങള്‍ ഭദ്രമായി തന്‍റെ മൊബൈലില്‍ പകര്‍ത്താന്‍ നോക്കിയതും. തീയേറ്റര്‍ ജോലിക്കാര്‍ ആ മൊബൈല്‍ അതിലുംഭദ്രമായി സൂക്ഷിക്കാനായി പിടിച്ച് വാങ്ങിയതും അവന് ഓര്‍മ്മ വന്ന്. അന്ന് ആ നഷ്ടത്തില്‍ നിന്ന് കരകയറാന്‍ഒരുവര്‍ഷത്തോളം കാന്‍റീനില്‍ നിന്നാണ് ശ്രീ ഫുഡ് കഴിച്ചത്(നമ്മള്‍ വരുന്നതിനും വളരെ മുന്പെ കഴിച്ച് തിരികെപോകുമായിരുന്ന അവന്‍ )
ചരിത്രം ആവര്‍ത്തിക്കുകയാണോ, വീണ്ടും താന്‍ അത് പോലെ പട്ടിണി കിടക്കേണ്ടി വരുമോ?.. മുപ്പത്തിരണ്ടായിരംരൂപ ഒരു നല്ല തുകയാണ്....
പറഞ്ഞ് തീര്‍ന്നതും വേറെ രണ്ട് ചേട്ടന്മാര്‍ വന്ന് ശ്രീയെ പുറത്തേക്ക് ആനയിച്ച് . മനസ്സില്‍ കുറ്റബോധംതോന്നിത്തുടങ്ങിയാല്‍ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും എന്ന് പറയും പോലെ ശ്രീയുടെ ചലനങ്ങളെല്ലാംയാന്ത്രികമായിരുന്ന. ആരാണ് അവനെ ഇതൊക്കെ ചെയ്യിക്കുന്നതെന്ന് അവന് മനസ്സിലായില്ല...(വരുണാണെന്ന് ഈവായിക്കുന്നവര്‍ക്കെല്ലാം മനസ്സിലായിക്കാണുമല്ലോ അല്ലേ?)
കാര്യങ്ങള്‍ കൈവിട്ടുപോവുകയാണെന്ന് ശ്രീക്ക് മനസ്സിലായി. അടുത്ത സ്റ്റെപ്പ് ഒപ്പിടുന്നതാണ് അതിനായി അവര്‍തന്നെ കഫേയിലേക്ക് കൊണ്ട് പോവുകയാണ്... വരുണിന് വേണ്ടി തിരിഞ്ഞ് നോക്കിയപ്പോള്‍ കുറച്ച് പിറകിലായിഅവന്‍ പമ്മി പമ്മി വരുന്നുണ്ട്....ഇതിനിടയിലും ശ്രീ തന്‍റെ മുടി കൈകളാല്‍ തഴുകുന്നുണ്ട്
വണ്ടി സ്റ്റാര്‍ട്ട് ചെയ്തതും ഫോണ്‍ വന്നതും ഒരുമിച്ചാണ്.... ദൈവം നല്‍കുന്ന അവസാനത്തെ പിടിവള്ളിയാണ്, മുറുക്കെ പിടിച്ചോ എന്ന് മനസ്സ് പറഞ്ഞു. ശ്രീക്ക് മനസ്സ് പറയുന്നത് കേള്‍ക്കാന്‍ ഒരു അമാന്തം. എങ്കിലും തന്‍റെപതനം വൈകിക്കാനായിട്ട് അവന്‍ മൊബെല്‍ എടുക്കാന്‍ തീരുമാനിച്ചു....
ഫോണ്‍ വീട്ടില്‍ നിന്നായിരുന്നു. പരിചയമുള്ള ശബ്ദംകേട്ടപ്പോള്‍ തന്നെ അവന്‍റെ പകുതി സമനില തിരിച്ച് കിട്ടി. ഫോണ്‍ ചെയ്ത് കഴിഞ്ഞ വരുണിനെയും കൂട്ടുകാരെയും ഇളിഭ്യരാക്കി കൊണ്ട് ഒരു മറുപടിയും..
അതേ എനിക്ക് ഒന്നും കൂടി ആലോചിക്കാനുണ്ട് ഞാന്‍ നാളെ പറയാം..ഇത്രയും പറഞ്ഞ് ശ്രീ വണ്ടി സ്റ്റാര്‍ട്ടാക്കിപാഞ്ഞുപോയി...

വാല്‍ക്കഷ്ണം:പിറ്റേന്ന് ശ്രീ പറഞ്ഞ മറുപടി നിങ്ങള്‍ക്കെല്ലാവര്‍ക്കും ഊഹിക്കാമല്ലോ... അതിന് ശേഷം ശ്രീയെവരുണ്‍ ഇത് വരെ വിളിച്ചിട്ടില്ല. അവന്‍ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടി അലയുകയാണ്. പുതിയ പുതിയബര്‍ത്ത്ഡേകള്‍ക്കുമായും......


Tuesday, March 18, 2008

ജലീലിന്‍റെ വികൃതികള്‍

"യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ട്രെയിന്‍ നന്പര്‍ 2075 തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴി എറണാകുളത്തേക്ക്പോകുന്ന ജനശദാബ്ദി എക്സ്പ്രസ്സ് അല്‍പ സമയത്തിനുള്ളില്‍ മൂന്നാം നന്പര്‍ പ്ളാറ്റ്ഫോമില്‍ നിന്നും പുറപ്പെടുന്നു."
കൂട്ടിലിട്ട വെരുകിനെ പോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ് ടൂര്‍ കോര്‍ഡിനേറ്റര്‍ . ഫ്ളൈഓവറിലേക്ക് കണ്ണുംനട്ടിരിക്കുന്ന ഇദ്ദേഹത്തിന്‍റെ മുഖം പെട്ടന്ന് പ്രസന്നമായി(കുറച്ച് നിമിഷത്തേക്ക് മാത്രം).
പ്ളാറ്റ്ഫോമിലൂടെ മന്ദം മന്ദം നടന്ന് വന്ന നായകന് നേര്‍ക്ക് ടൂര്‍ കോര്‍ഡിനേറ്റര്‍ കുരച്ച്(BARC) ചാടി.'ഭ പുല്ലെഎവിടെയായിരുന്നെടാ ഇത് വരെ'.
നിസ്സംഗതയോടെ നിരാശയോടെ നമ്മുടെ നായകന്‍ ജലീല്‍ .'ജ്യോതിയും വന്നില്ലാ ഒരു കുന്തവും വന്നില്ലകിലുക്കത്തിലെ രേവതിയുടെ അതേ ഡയലോഗ്).പക്ഷേ ക്യാന്‍റീനിലെ ഉപ്പുമാവും സാന്പാറും അത് കിടിലായിരുന്നു. ആശാനോട് ഇന്നലെ ഞാന്‍ പറഞ്ഞതാ ഇത് തിന്നാന്‍ മാത്രമാണ് ഞാനിന്ന് വരാമെന്ന് പറഞ്ഞത്.'
മെല്ലെ നീങ്ങാന്‍ തുടങ്ങിയ ട്രെയിനിലേക്ക് ചാടി കയറേണ്ടതിനാല്‍ കോര്‍ഡിനേറ്റര്‍ ഇതിന് മറുപടി പറയാന്‍നിന്നില്ല....................................
**********************************************************************************
എറണാകുളത്ത് കുമാരനല്ലൂര്‍ ബസ്സില്‍ കയറാനുള്ള തിക്കിലും തിരക്കിലും(ആ നാട്ടിലേക്ക് ഒരു ബസ്സ് മാത്രമേസര്‍വീസ് നടത്തുന്നുള്ളു എന്നറിയാന്‍ കഴിഞ്ഞു) പെട്ട് ടൂര്‍ കോര്‍ഡിനേറ്റര്‍ കൂട്ടം തെറ്റിയതിനാല്‍ ആ ദൌത്യം കൂടിജലീല്‍ എറ്റെടുത്തു.
ടിക്കറ്റെടുക്കാറായപ്പോളാണ് ആശാന്‍ അത് ശ്രദ്ധിച്ചത്.'ജലീലെ ഇറങ്ങേണ്ട സ്റ്റോപ്പറിയാമോ'ജലീല്‍ :'അത്കുമാരനല്ലൂരിന് മുന്പുള്ള പള്ളി സ്റ്റോപ്പില്‍ ഇറങ്ങിയാല്‍ മതി'ആശാന്‍ :'അതിന് നിനക്ക് കൂമാരനല്ലൂര്‍ അറിയാമോ?'
ജലീല്‍ :'
ആ പച്ച ഷര്‍ട്ടിട്ട ചേട്ടനെ കണ്ടോ അങ്ങേര് കുമാരനല്ലൂര്‍ക്കാ ടിക്കറ്റ് എടുത്തേ അങ്ങേരിറങ്ങുന്നതിന് മുന്പ്നമുക്കിറങ്ങിയാല്‍ പോരെ. '
ആശാന്‍ :'
നീ വിചാരിച്ച പോലെയല്ലല്ലോ
വന്പന്‍ ബുദ്ധിയാണല്ലോ'
(
ഇവന്‍റെയൊക്കെ കൂടെ യാത്രയക്ക് പുറപ്പെട്ട നമ്മളെ വേണം പറയാന്‍ ).
എറെ നേരത്തെ കളിചിരിക്കു ശേഷം ജലീല് അടുത്ത നില്‍ക്കുകയായിരുന്ന ഒരാളോട് സ്ഥലമെത്തിയോ എന്നാരാഞ്ഞു. '
അതെ ഈ പള്ളിയെത്തുന്പോള്‍ ഒന്ന് പറയണെ, കുമാരനല്ലൂരിന് മുന്പുള്ള'
(
എറണാകുളത്ത് ആകെ ഒരു പള്ളിയെ കാണൂ എന്ന് ജലീല്‍ വിചാരിച്ച് കാണും)
മുക്കാല്‍ മണിക്കൂറോളം നിന്ന് തളര്‍ന്ന ചേട്ടന്‍ ഇത് തന്നെ തക്കമെന്ന് വിചാരിച്ചു പറഞ്ഞു.'ആ കാണുന്നതാണ്പള്ളി'(അവിടെ ഒരു പള്ളി ഉണ്ടായിരുന്നു).
കേട്ട പാതി കേള്‍ക്കാത്ത പാതി ജലീല്‍ ചാടി ഇറങ്ങി. ആശാന്‍റെ കരങ്ങള്‍ക്ക് പിടി നല്‍കാതെ ഓടുന്ന ജലീലിനെനോക്കി കണ്ടക്ടര്‍ പറയുന്നുണ്ടായിരുന്നു.'സ്റ്റോപ്പിതല്ല ആരും ഇറങ്ങരുത്....'ഇറങ്ങാന്‍ തുടങ്ങിയ ജലീല്‍ തിരിഞ്ഞ്നിന്ന് കണ്ടക്ടറോട്'ആര് പറഞ്ഞ്................................................'കണ്ടക്ടര്‍ :'ഞാന്‍ വെറും 20 വര്‍ഷമായതെ ഉള്ളുഈ റൂട്ടില്‍‍ . ഇന്നലെ വരെ ഇത് ഷാപ്പിന്‍പടിയായിരുന്നു. 'ജലീല്‍ :'ആ ചേട്ടന്‍ പറഞ്ഞല്ലോ ഇതാ സ്റ്റോപ്പെന്ന് ഞാന്‍താങ്കസും പറഞ്ഞു ഇനിയെന്തായാലും അങ്ങേര് പറ്റിക്കൂല'
സീറ്റ് കിട്ടിയ ചേട്ടന്‍ ജലീലിന്‍റെ ഭാഗത്തേക്ക് നോക്കാതെ പുറത്തെ കാഴ്ചകള്‍കണ്ടാസ്വദിക്കുകയായിരുന്നു....................
ആരുടെയോ പൂര്‍വ്വജന്മ പുണ്യം കൊണ്ട് പള്ളി സ്റ്റോപ്പിലെത്താന്‍ സാധിച്ചു. കല്യാണം നടക്കുന്ന പള്ളിയും ഹാളുംഅടുത്തടുത്തായിരുന്നതിനാല്‍ കാര്യങ്ങള്‍ എളുപ്പമായി. പള്ളിയില്‍ പതിയെ തിരക്ക് കൂടുകയായിരുന്നു. വധുവുംവരനും എത്തി ചേര്‍ന്നു.എല്ലാവരുടെയും ശ്രദ്ധ ആ യുവമിഥുനങ്ങളിലായിരുന്നു. ജലീല്‍ :'കൊള്ളാമല്ലെ'ആശാന്‍ആര് പയ്യനല്ലെ'ജലീല്‍ :'ഓ പയ്യനെത്തിയോ ഞാന്‍ പറഞ്ഞത് ആ ചേട്ടന്‍റെ ടീ-ഷര്‍ട്ടാ'.
സമയം ഉച്ചയോടടുത്തു. എല്ലാവരെയും വിശപ്പ് പിടികൂടി........................
ഫിഷ് മോളി കൌണ്ടറിന്‍റെ മുന്നില്‍ ജലീല്‍ പ്ലേറ്റുമായി നിലയുറപ്പിച്ചു. കൌണ്ടറിലെ ചേട്ടനോട്'ചേട്ടാ ആ ആ വലിയപീസ് തന്നാല്‍ മതി കേട്ടാ''ചാറല്ല ആ പീസാണ് ഞാന്‍ ചോദിച്ചത്'ചേട്ടന്‍ :'ചെലക്കാണ്ട് പോടാ. ഇത് മൂന്നാമത്തെതവണയല്ലെ.... നീ ഇനി ചാറ് മുക്കി നക്കിയാല്‍ മതി.'
2.30
നുള്ള ശബരി എക്സ്പ്രസ്സില്‍ തിരിച്ച് വരേണ്ടിയിരുന്നതിനാല്‍ (അത് കിട്ടിയില്ല എന്നുള്ളത് വേറെക്കാര്യം) നമ്മള്‍നേരത്തെ ഇറങ്ങി.എല്ലാരെയും പരിചയപ്പെടുന്നതിനിടയില്‍ വധുവിന്‍റെ പിതാവ് ജലീലിന് ഷെക്ക്ഹാന്‍ഡ്നല്‍കാനായി കൈയില്‍ പിടിച്ചു. അരിമുറുക്ക് പൊട്ടിക്കുന്പോളുള്ള ശബ്ദം കേള്‍ക്കാമായിരുന്നു. ജലീലിന്‍റെ കൈഞെരിച്ച് കൊണ്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു.'കല്യാണത്തിനും വരണം കേട്ടോടാ'(അത്മഗതം:ഇനി ഈ കൈയോണ്ട്ഇമ്മാതിരി തീറ്റ നീ തിന്നരുത്).
തിരികെ റൂമിലെത്തി തൈലമിട്ട് തടവുന്നത് വരെ ജലീലിന്‍റെ കൈയിലെ തരിപ്പ് മാറിയിരുന്നില്ല............


Friday, November 2, 2007

സിഡാക്ക് കായിക വിശേഷങ്ങള്‍ : ചെസ്സ് കഥകള്‍ (രണ്ടാം ഭാഗം)

ഉല്ലു എങ്ങനെയാണ് രാത്രി ഉറങ്ങിതീര്‍ത്തത് എന്നവനു പോലും തീര്‍ച്ചയില്ലായിരുന്നു. അവനെഇത്രയേറേഅലട്ടിയിരുന്ന സംഭവമെന്താണെന്ന് നിങ്ങളെല്ലാം ആലോചിക്കുന്നുണ്ടാവാം , ചിലരൊക്കെ കാരണം അറിയാമെന്നഭാവത്തില്‍ ഇത് വായിച്ചുപുഞ്ചിരിക്കുന്നുമുണ്ടാവും............(നിങ്ങളുദ്ദേശിക്കുന്നതല്ല ഇവിടെ പറയാന്‍ പോകുന്നത്. അത് അവന്‍റെസ്വകാര്യത. അതില്‍ നമ്മള്‍ കൈ കടത്തരുത്)
അന്നായിരുന്നു ചെസ്സ് മത്സരം തുടങ്ങുന്നത്. ജോയിന്‍ ചെയ്ത് മൂന്ന് മാസത്തിനുള്ളില്‍ വന്ന കായികമാമാങ്കത്തില്‍പങ്കെടുക്കുവാനായി അവന്‍റെ മനസ്സും വെന്പല്‍ കൊണ്ടു.
തലേന്ന് വൈകുന്നേരം സ്വരം ക്ലബില്‍ ചെസ്സ് ഫിക്സച്ചര്‍ തയ്യാറാക്കി കൊണ്ടിരുന്ന സി.എസ്സാറിന്‍റെ മുന്നില്‍അവന്‍ നില്‍ക്കുന്നത് കണ്ടവര്‍ക്കെല്ലാം സംശയം തോന്നി
'പൂച്ചയ്ക്ക് പൊന്നുരുക്കുന്നിടതെന്നത് കാര്യം'
അതെന്തായാലും നമുക്കങ്ങോട്ടോന്നു പോകാം.....
സി.എസ് സാറിന്‍റെ ചുറ്റും അങ്ങോട്ടുമിങ്ങോട്ടും നടന്ന് ഇടയ്ക്കൊക്കെ ഫിക്സച്ചറിലെക്ക് നോക്കി അവന്‍ഇങ്ങനെചോദിക്കുന്നുണ്ടായിരുന്നു.
'ചെസ്സിന്‍റെ ഫിക്സ്ച്ചറാണോ സാര്‍ ? '
ഉത്തരം മൂളലില്‍ മാത്രം ഒതുങ്ങിയെങ്കിലും സാറിനെ വിടാന്‍ അവന് ഭാവമില്ലായിരുന്നു
'പേരൊക്കെ കൊടുക്കേണ്ട് സമയം കഴിഞ്ഞോ?'
സി.എസ്: 'ഇവിടെ ഫിക്സ്ച്ചര്‍ തയ്യാറായിക്കഴിഞ്ഞു'
ഉല്ലു: ' ഏറ്റവും നന്നായി അറിയാവുന്ന കളിയായിരുന്നു. ഇനി അടുത്ത വര്‍ഷം കളിക്കാം!!'
കുഞ്ഞ് മനസ്സ് വേദനിക്കുന്നുണ്ടായിരുന്നു (അതോ അത് അഭിനയമായിരുന്നോ ?).ദയ തോന്നിയസര്‍ അവനുവേണ്ടി ഫിക്സച്ചര്‍ മാറ്റിയ ശേഷം ഇങ്ങനെ പറഞ്ഞു.
'ഡേയ് നിനക്ക് വേണ്ടി ദാ ഇതില്‍ ഒരുത്തന്‍റെ പേര് വെട്ടി പകരം നിന്നെ ചേര്‍ത്തിട്ടുണ്ട്. നാളെവൈകുന്നേരംസമയമാവുന്പോള്‍ ഇങ്ങ് പോരണം.'
പതിവിലും വിപരീതമായി മത്സരദിവസം ഉല്ലു രാവിലെ സെക്ഷനില്‍ എത്തി. വര്‍ണ്ണശബളമായഷര്‍ട്ടുമിട്ട് അവനെപ്രത്യേക ദിവസങ്ങളില്‍ മാത്രമേ കാണാറുള്ളു.(ഈയടുത്ത് ലിനക്സിന്‍റെക്ലാസ്സെടുക്കാനും അവന്‍ ഇതേ പോലെവന്നിരുന്നു)
രാവിലെ കന്പ്യൂട്ടറില്‍ ചെസ്സ് പരിശീലനം തുടങ്ങിയ ഉല്ലുവിനെ മൂന്നുമണിക്കുര്‍ കഴിഞ്ഞാണ്സുമേഷ്ശ്രദ്ധിച്ചത്(ചെസ്സ് അല്ലെങ്കിലും അവന് കളിക്കാനും വേറെ ഗെയിമുകളുണ്ടല്ലോ)
സുമേഷ്:'ഊണ് കഴിക്കാന്‍ പോവാം നീ എണീക്ക്?'
സുമേഷ്:'ഡാ ചെറുക്കാ കണ്ണടിച്ച് പോകും ഇങ്ങനെ നോക്കിയിരുന്നാല്‍ . നീ ചെസ്സ് കളിക്കുകയാണോ ? ഇതെത്രാമത്തെ കളിയാ‍?'
ഉല്ലു:'ആദ്യത്തെ കളിയാണടെയ്. ഇത്രയും നേരം ഞാന്‍ കന്പ്യൂട്ടറെ പിടിച്ച് നിര്‍ത്തിയില്ലെ?'
സുമേഷ്:'നേരത്തെ നോക്കിയപ്പോളും ഇതെ സ്ഥിതി തന്നെയായിരുന്നല്ലോ ? അത് ശരി അടുത്തനീക്കംനിന്‍റെയാണല്ലെ ? ചുമ്മാതല്ല മൂന്നു മണിക്കുര്‍ കളി നീണ്ടത് '
പിന്നീടങ്ങോട്ട് മറ്റൊരു ഉല്ലുവിനെയാണ് കാണുവാന്‍ കഴിഞ്ഞത്. തെറ്റായ നീക്കങ്ങള്‍ നടത്തുന്പോള്‍ഗോപുമോനെപോലെ സ്വയം കൂള്‍ഡൌണാവാനുള്ള ശ്രമങ്ങള്‍ , ഇടയക്കിടെ സിറ്റപ്പുകള്‍ എടുക്കുകചോദിച്ചപ്പോള്‍ വാമപ്പ്ചെയ്യുകയാണെന്നു പറഞ്ഞു)
സമയം സന്ധ്യയോടടുത്തപ്പോളാണ് ഉല്ലാസിന് ഒരു കാര്യം മനസ്സിലായത് ആരോടായാലും കളിച്ച്ജയിക്കാന്‍സാധിക്കില്ല. ജിഷ്ണു തോറ്റത് പോലെ മൂന്ന് നീക്കത്തില്‍ തോല്‍ക്കാതിരിക്കാന്‍ ഒറ്റവഴിയെയുള്ളു.
മത്സരത്തില്‍ നിന്ന് പിന്മാറുക.
സെക്ഷനിലുള്ള സുമേഷ് കാണാതെ പുറത്ത് പോകാമെന്ന് വിചാരിച്ചു ഇറങ്ങാന്‍ തുടങ്ങുന്പോളാണ്ഒരു ഫോണ്‍
'ഹലോ ഞാന്‍ സ്വരത്തില്‍ നിന്നാണ് ഉല്ലാസിനെ ഒന്നു കിട്ടുമോ?'
ഉല്ലു:'ഉല്ലാസോ? എന്താ കാര്യം?'
'ഇന്ന് ചെസ്സ് മത്സരത്തില്‍ പങ്കെടുക്കാന്‍ പേര് തന്നിരുന്നു '
ഉല്ലു:'ഞാന്‍ നോക്കട്ടെ.....'
എന്ത് ചെയ്യണമെന്ന് ഏറെ കുറച്ച് നേരം ആലോചിച്ചിരുന്ന ശേഷം രണ്ടും കല്‍പിച്ചവന്‍റിസീവറെടുത്തു.
ഉല്ലു:'ഉല്ലാസ് പോയി എന്നാണ് തോന്നുന്നേ. ഇവിടെ കാണാന്‍ ഇല്ല'(അന്പട വീരാ..... യെവനെസമ്മതിക്കണം)
എന്നിട്ട് പന്തം കണ്ട പെരുച്ചാഴിയെ പോലെ ഇരുന്നിരുന്ന(ഉല്ലുവിന്‍റെ പ്രകടനം കണ്ട്) സുമേഷിനോടായി ഇങ്ങനെഒരു ഡയലോഗും
'എനിക്കെന്തോ പനി പോലെ. അതുമല്ലാ രാവിലെ മുതല്‍ ചെസ്സ് കളിച്ചോണ്ടാണെന്ന് തോന്നുന്നുതലവേദനയുമുണ്ട് '
ഇത്രയും പറഞ്ഞ് ഉല്ലാസ് പിസി കുത്തിയണച്ച് സ്ഥലം കാലിയാക്കി......

വാല്‍ക്കഷ്ണം: ഉല്ലാസ് നേരത്തെ പോയി എന്നറിഞ്ഞ് സിഎസ് സര്‍ പറയാനാഗ്രഹിച്ച നാടന്‍ഭാഷാപ്രയോഗങ്ങള്‍ഉല്ലാസിന് തന്‍റെ മകന്‍റെ പ്രായം പോലുമില്ല എന്ന കാരണം പറഞ്ഞ അദ്ദേഹംതന്നെ വിഴുങ്ങി. ബാലശാപത്തിനെമൂപ്പരും ഭയപ്പെട്ടിരുന്നിരിക്കണം.
Related Posts with Thumbnails