Tuesday, March 18, 2008

ജലീലിന്‍റെ വികൃതികള്‍

"യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ട്രെയിന്‍ നന്പര്‍ 2075 തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴി എറണാകുളത്തേക്ക്പോകുന്ന ജനശദാബ്ദി എക്സ്പ്രസ്സ് അല്‍പ സമയത്തിനുള്ളില്‍ മൂന്നാം നന്പര്‍ പ്ളാറ്റ്ഫോമില്‍ നിന്നും പുറപ്പെടുന്നു."
കൂട്ടിലിട്ട വെരുകിനെ പോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ് ടൂര്‍ കോര്‍ഡിനേറ്റര്‍ . ഫ്ളൈഓവറിലേക്ക് കണ്ണുംനട്ടിരിക്കുന്ന ഇദ്ദേഹത്തിന്‍റെ മുഖം പെട്ടന്ന് പ്രസന്നമായി(കുറച്ച് നിമിഷത്തേക്ക് മാത്രം).
പ്ളാറ്റ്ഫോമിലൂടെ മന്ദം മന്ദം നടന്ന് വന്ന നായകന് നേര്‍ക്ക് ടൂര്‍ കോര്‍ഡിനേറ്റര്‍ കുരച്ച്(BARC) ചാടി.'ഭ പുല്ലെഎവിടെയായിരുന്നെടാ ഇത് വരെ'.
നിസ്സംഗതയോടെ നിരാശയോടെ നമ്മുടെ നായകന്‍ ജലീല്‍ .'ജ്യോതിയും വന്നില്ലാ ഒരു കുന്തവും വന്നില്ലകിലുക്കത്തിലെ രേവതിയുടെ അതേ ഡയലോഗ്).പക്ഷേ ക്യാന്‍റീനിലെ ഉപ്പുമാവും സാന്പാറും അത് കിടിലായിരുന്നു. ആശാനോട് ഇന്നലെ ഞാന്‍ പറഞ്ഞതാ ഇത് തിന്നാന്‍ മാത്രമാണ് ഞാനിന്ന് വരാമെന്ന് പറഞ്ഞത്.'
മെല്ലെ നീങ്ങാന്‍ തുടങ്ങിയ ട്രെയിനിലേക്ക് ചാടി കയറേണ്ടതിനാല്‍ കോര്‍ഡിനേറ്റര്‍ ഇതിന് മറുപടി പറയാന്‍നിന്നില്ല....................................
**********************************************************************************
എറണാകുളത്ത് കുമാരനല്ലൂര്‍ ബസ്സില്‍ കയറാനുള്ള തിക്കിലും തിരക്കിലും(ആ നാട്ടിലേക്ക് ഒരു ബസ്സ് മാത്രമേസര്‍വീസ് നടത്തുന്നുള്ളു എന്നറിയാന്‍ കഴിഞ്ഞു) പെട്ട് ടൂര്‍ കോര്‍ഡിനേറ്റര്‍ കൂട്ടം തെറ്റിയതിനാല്‍ ആ ദൌത്യം കൂടിജലീല്‍ എറ്റെടുത്തു.
ടിക്കറ്റെടുക്കാറായപ്പോളാണ് ആശാന്‍ അത് ശ്രദ്ധിച്ചത്.'ജലീലെ ഇറങ്ങേണ്ട സ്റ്റോപ്പറിയാമോ'ജലീല്‍ :'അത്കുമാരനല്ലൂരിന് മുന്പുള്ള പള്ളി സ്റ്റോപ്പില്‍ ഇറങ്ങിയാല്‍ മതി'ആശാന്‍ :'അതിന് നിനക്ക് കൂമാരനല്ലൂര്‍ അറിയാമോ?'
ജലീല്‍ :'
ആ പച്ച ഷര്‍ട്ടിട്ട ചേട്ടനെ കണ്ടോ അങ്ങേര് കുമാരനല്ലൂര്‍ക്കാ ടിക്കറ്റ് എടുത്തേ അങ്ങേരിറങ്ങുന്നതിന് മുന്പ്നമുക്കിറങ്ങിയാല്‍ പോരെ. '
ആശാന്‍ :'
നീ വിചാരിച്ച പോലെയല്ലല്ലോ
വന്പന്‍ ബുദ്ധിയാണല്ലോ'
(
ഇവന്‍റെയൊക്കെ കൂടെ യാത്രയക്ക് പുറപ്പെട്ട നമ്മളെ വേണം പറയാന്‍ ).
എറെ നേരത്തെ കളിചിരിക്കു ശേഷം ജലീല് അടുത്ത നില്‍ക്കുകയായിരുന്ന ഒരാളോട് സ്ഥലമെത്തിയോ എന്നാരാഞ്ഞു. '
അതെ ഈ പള്ളിയെത്തുന്പോള്‍ ഒന്ന് പറയണെ, കുമാരനല്ലൂരിന് മുന്പുള്ള'
(
എറണാകുളത്ത് ആകെ ഒരു പള്ളിയെ കാണൂ എന്ന് ജലീല്‍ വിചാരിച്ച് കാണും)
മുക്കാല്‍ മണിക്കൂറോളം നിന്ന് തളര്‍ന്ന ചേട്ടന്‍ ഇത് തന്നെ തക്കമെന്ന് വിചാരിച്ചു പറഞ്ഞു.'ആ കാണുന്നതാണ്പള്ളി'(അവിടെ ഒരു പള്ളി ഉണ്ടായിരുന്നു).
കേട്ട പാതി കേള്‍ക്കാത്ത പാതി ജലീല്‍ ചാടി ഇറങ്ങി. ആശാന്‍റെ കരങ്ങള്‍ക്ക് പിടി നല്‍കാതെ ഓടുന്ന ജലീലിനെനോക്കി കണ്ടക്ടര്‍ പറയുന്നുണ്ടായിരുന്നു.'സ്റ്റോപ്പിതല്ല ആരും ഇറങ്ങരുത്....'ഇറങ്ങാന്‍ തുടങ്ങിയ ജലീല്‍ തിരിഞ്ഞ്നിന്ന് കണ്ടക്ടറോട്'ആര് പറഞ്ഞ്................................................'കണ്ടക്ടര്‍ :'ഞാന്‍ വെറും 20 വര്‍ഷമായതെ ഉള്ളുഈ റൂട്ടില്‍‍ . ഇന്നലെ വരെ ഇത് ഷാപ്പിന്‍പടിയായിരുന്നു. 'ജലീല്‍ :'ആ ചേട്ടന്‍ പറഞ്ഞല്ലോ ഇതാ സ്റ്റോപ്പെന്ന് ഞാന്‍താങ്കസും പറഞ്ഞു ഇനിയെന്തായാലും അങ്ങേര് പറ്റിക്കൂല'
സീറ്റ് കിട്ടിയ ചേട്ടന്‍ ജലീലിന്‍റെ ഭാഗത്തേക്ക് നോക്കാതെ പുറത്തെ കാഴ്ചകള്‍കണ്ടാസ്വദിക്കുകയായിരുന്നു....................
ആരുടെയോ പൂര്‍വ്വജന്മ പുണ്യം കൊണ്ട് പള്ളി സ്റ്റോപ്പിലെത്താന്‍ സാധിച്ചു. കല്യാണം നടക്കുന്ന പള്ളിയും ഹാളുംഅടുത്തടുത്തായിരുന്നതിനാല്‍ കാര്യങ്ങള്‍ എളുപ്പമായി. പള്ളിയില്‍ പതിയെ തിരക്ക് കൂടുകയായിരുന്നു. വധുവുംവരനും എത്തി ചേര്‍ന്നു.എല്ലാവരുടെയും ശ്രദ്ധ ആ യുവമിഥുനങ്ങളിലായിരുന്നു. ജലീല്‍ :'കൊള്ളാമല്ലെ'ആശാന്‍ആര് പയ്യനല്ലെ'ജലീല്‍ :'ഓ പയ്യനെത്തിയോ ഞാന്‍ പറഞ്ഞത് ആ ചേട്ടന്‍റെ ടീ-ഷര്‍ട്ടാ'.
സമയം ഉച്ചയോടടുത്തു. എല്ലാവരെയും വിശപ്പ് പിടികൂടി........................
ഫിഷ് മോളി കൌണ്ടറിന്‍റെ മുന്നില്‍ ജലീല്‍ പ്ലേറ്റുമായി നിലയുറപ്പിച്ചു. കൌണ്ടറിലെ ചേട്ടനോട്'ചേട്ടാ ആ ആ വലിയപീസ് തന്നാല്‍ മതി കേട്ടാ''ചാറല്ല ആ പീസാണ് ഞാന്‍ ചോദിച്ചത്'ചേട്ടന്‍ :'ചെലക്കാണ്ട് പോടാ. ഇത് മൂന്നാമത്തെതവണയല്ലെ.... നീ ഇനി ചാറ് മുക്കി നക്കിയാല്‍ മതി.'
2.30
നുള്ള ശബരി എക്സ്പ്രസ്സില്‍ തിരിച്ച് വരേണ്ടിയിരുന്നതിനാല്‍ (അത് കിട്ടിയില്ല എന്നുള്ളത് വേറെക്കാര്യം) നമ്മള്‍നേരത്തെ ഇറങ്ങി.എല്ലാരെയും പരിചയപ്പെടുന്നതിനിടയില്‍ വധുവിന്‍റെ പിതാവ് ജലീലിന് ഷെക്ക്ഹാന്‍ഡ്നല്‍കാനായി കൈയില്‍ പിടിച്ചു. അരിമുറുക്ക് പൊട്ടിക്കുന്പോളുള്ള ശബ്ദം കേള്‍ക്കാമായിരുന്നു. ജലീലിന്‍റെ കൈഞെരിച്ച് കൊണ്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു.'കല്യാണത്തിനും വരണം കേട്ടോടാ'(അത്മഗതം:ഇനി ഈ കൈയോണ്ട്ഇമ്മാതിരി തീറ്റ നീ തിന്നരുത്).
തിരികെ റൂമിലെത്തി തൈലമിട്ട് തടവുന്നത് വരെ ജലീലിന്‍റെ കൈയിലെ തരിപ്പ് മാറിയിരുന്നില്ല............


2 comments:

Anonymous said...

പാവം ജലീലിനും കാണൂലേ ഫിഷ്‌ മൊളി കഴിക്കണം എന്നു ആഗ്രഹം???? അതും ചുമ്മാ കിട്ടുബ്ബോള്‍ എങ്ങനെ വെണ്ടന്നു വെയ്ക്കും?????? കുറ്റം പറയാന്‍ പറ്റുമോ????

dreamy eyes/അപരിചിത said...

heheheh !

late aayi poyi comment edaaan!
കൊള്ളാം
എല്ലാവരും എന്തു തമാശക്കാരാ!
ഇനിയും എഴുതു
:D

Related Posts with Thumbnails