Saturday, January 10, 2009

ബ്ലോഗിലെ പുലികള്‍ (എന്‍റെ കാഴ്ചപ്പാടില്‍ -ലിസ്റ്റ് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും)

എന്നെ ബ്ലോഗ് ലോകത്തേക്ക് കൊണ്ട് വന്നത് സുഹൃത്തുക്കളായ രമേശും ഷംനാറുമാണ്.രമേശന്‍റെ കൈയില്‍ നിന്ന്കിട്ടിയ ഒരു പിഡിഎഫ് വായിച്ചതില്‍ പിന്നെ ഇതൊരു ആവേശമായി മാറുകയായിരുന്നു...
ഇവിടെ ഞാന്‍ സ്ഥിരം വായിക്കുന്ന നിങ്ങളുടെയൊക്കെ ആരാധന പാത്രങ്ങളായ ചില പുലികളെക്കുറിച്ചാണ്പറയുന്നത്...

മൊത്തം ചില്ലറ
ആദ്യമായി കിട്ടുന്ന ബ്ലോഗ് പിഡിഎഫ്... കൊട്ടാരക്കര സൂപ്പര്‍ഫാസ്റ്റ്.. വായിച്ചു കഴിഞ്ഞപ്പോള്‍ ശരിക്കും മനസ്സിലൊരുകുളിര് അനുഭവപ്പെട്ടു....
അസാധ്യമായ ഉപമകളുടെ ഉടമസ്ഥന്‍ , ഇപ്പോ സൈലന്‍റാണെന്നുള്ളതില്‍ സങ്കടമുണ്ട്...മൊത്തം ചില്ലറപുസ്തകമാകുന്നുണ്ടെന്നറിഞ്ഞതില്‍ സന്തോഷം....

കൊടകരപുരാണം
മാടപ്രാവിന്റെ ഹൃദയവും തുളസിക്കതിരിന്റെ വിശുദ്ധിയുമുള്ള ഒരു ചെറുപ്പക്കാരന്‍ ‍. നൊസ്റ്റാള്‍ജിയ വരുത്തുന്നപോസ്റ്റുകള്‍ ...
എന്‍റെ പുസ്തക ശേഖരത്തിലെ വിലപ്പെട്ട ഒരു പുസ്തകം...
ദാ.. ഇപ്പോ വീട്ടില്‍ എന്ന് കൂര്‍ക്കയുപ്പേരി ഉണ്ടാക്കിയാലു എനിക്ക് വിശോലേട്ടനെ ഓര്‍മ്മ വരും...

കൊച്ചുത്രേസ്യ
എന്‍റെ കുടുംബത്തില്‍ ഇത് പോലെ കുസൃതിത്തരങ്ങള്‍ ചെയ്യുന്ന ഒരു ചേച്ചിയുണ്ടായിരുന്നെങ്കിലെന്ന് തോന്നിപോകും ആ പോസ്റ്റുകള്‍ വായിക്കുന്പോള്‍ ...
ഇപ്പോ പാചക പരീക്ഷണങ്ങളിലേക്കിറങ്ങിയിരിക്കുകയാ... അതോര്‍ക്കുന്പോള്‍ റിസ്ക് എടുക്കണോ.....

ബ്രിജ് വിഹാരം
പലരും പറയുമായിരുന്നെങ്കിലും പല ബ്ലോഗുകളും ഞാന്‍ വായിക്കാറില്ല. അതില്‍ പേര് കേട്ട ചിലരുടെ ബ്ലോഗ്ഉണ്ടായിട്ട് പോലും. അതിലൊന്നായിരുന്നു ബ്രിജ് വിഹാരം.
മനുവേട്ടന്‍റെ ആ ശൈലി, ആദ്യ ചിരിപ്പിച്ച് അവസാനത്തോടടുക്കുന്പോള്‍ ഒരു നോവായി മനസ്സിലൊരു പിടച്ചിലായിഅവസ്സാനിക്കുന്ന ആ ശൈലി...

ബെര്‍ളിത്തരങ്ങള്‍
വീട്ടില്‍ തിരിച്ചെത്തി നെറ്റില്‍ കേറിയാല്‍ തിരയുന്ന രണ്ട് വിലാസങ്ങള്‍ , ഓര്‍ക്കൂട്ടും, ബെര്‍ളിത്തരങ്ങളും(ഓഫീസില്‍ഇതൊക്കെ ബ്ലോക്ക്ഡ് ആണ്...)ഇമ ചിമ്മുന്ന വേഗത്തില്‍ പോസ്റ്റുകള്‍ പോസ്റ്റുന്ന ഒരു അതുല്യ പ്രതിഭ... ഏറ്റവുംകൂടുതല്‍ ഫോര്‍വേഡുകള്‍ ലഭിക്കുന്ന ഇദ്ദേഹത്തിന്‍റെ പോസ്റ്റുകളാണ്....
അച്ചായാ.. നമിച്ചിരിക്കുന്നു....

അപരിചിത
ചുള്ളന്‍ പറഞ്ഞിട്ടാണ് ഈ ബ്ലോഗിലേക്ക് ഞാന്‍ ആദ്യമായി വരുന്നു.. ചുള്ളാ സോറി, ഞാന്‍ സറണ്ടര്‍ ആവുന്നു.. നീസിംഗപ്പൂര്‍ ആയോണ്ട് ഡോണ്ട് വറീ...
ഒരു ഫെമിനിസ്റ്റ് ലൈനുണ്ടെന്നും, കമന്‍റുകള്‍ സ്വന്തം റിസ്കില്‍ ആയിരിക്കണമെന്നും... എന്‍റെ കൂട്ടുകാരനാണെന്ന്പറയരുതെന്നും അവന്‍ പ്രത്യേകം പറഞ്ഞിരുന്നു...
അപരിചിതയുടെ കമന്‍റുകളെ ഓര്‍ത്ത് പേടിയാകുന്നു...

ഇതൊക്കെ ആണേലും... ചിത്രങ്ങള്‍ കൊണ്ടും, പോസ്റ്റുകള്‍ കൊണ്ടും വീണ്ടും വീണ്ടും സന്ദര്‍ശിക്കാന്‍ തോന്നുന്നഒരു ബ്ലോഗ്.....

ഇനിയും പല മഹാരഥന്മാരുണ്ടെന്നറിയാം... അതൊക്കെ ഞാന്‍ വായിച്ച് വരുന്നതെ ഉള്ളു...കുറു,പോങ്ങു, സുനീഷ്അങ്ങനെ പലരും ഉണ്ടെങ്കിലും അവരുടെ ഒക്കെ ഞാന്‍ വായിച്ച് വരുന്നതെ ഉള്ളു....
ഞാന്‍ കയറാതെ വിട്ട, വായിച്ചിരിക്കേണ്ട ബ്ലോഗുകള്‍ ഉണ്ടെങ്കില്‍ ദയവായി അറിയിക്കുക....


10 comments:

ചെലക്കാണ്ട് പോടാ said...

ഇവരെക്കുറിച്ച് ഞാന്‍ പറയേണ്ടതില്ലെന്നറിയാം...

എന്നാലും എന്‍റെ സമാധാനത്തിന് വേണ്ടി....

Chullan said...

ബ്ലോഗ് പുപ്പുലികള്‍ എന്ന് മറ്റൊരു പോസ്റ്റ് ഇട്ട്.. എന്റെ ബ്ലോഗിനെ പറ്റി എഴുതുമെന്നു പ്രതീക്ഷിക്കുന്നു ... എഴുതിയാ നിനക്കു കൊള്ളാം .. എന്നിലെ ഉറങ്ങി കിടക്കുന്ന ആട് തോമയെ നി പുറത്തെടുക്കരുത് (Ray Banned ഗ്ലാസ് കളഞ്ഞു പോയതോണ്ട് പുള്ളി തത്കാലം ഉറക്കവാ )..

Anonymous said...

ഞാനും ഇവിടൊക്കെ തന്നുണ്ടേ....

ചിലക്കണ്ട്‌ പോടായെ ഒരിക്കലും മറക്കാന്‍ കഴിയില്ല... ചുള്ളന്റെ ശുപാര്‍ശപ്രകാരം എന്നെ കമണ്ടടിക്കന്‍ വന്നത്‌ ഞാന്‍ ഓര്‍ക്കുന്നു.. എന്റെ അക്ഷരതെറ്റിനു ഇത്തിരി കുറവൊക്കെ വന്നിട്ടുണ്ട്‌ കേട്ടോ????

Tomkid! said...

ഈ ലിസ്റ്റില്‍ ഇല്ലാത്ത വേറൊരു സൈലന്റ് പുലി ആണ് “മഞുമ്മല്‍”

http://manjummal.blogspot.com/

ഇതും കുറെ ഫോര്‍വേഡ് ആയി നടന്നിരുന്നു.

ശ്രീഹരി::Sreehari said...

ശ്ശെഡാ, അപ്പോ എന്റെ ബ്ലോഗ് കണ്ടില്ലേ? ;)

ചെലക്കാണ്ട് പോടാ said...

കമന്കമന്‍റിട്ട എല്ലാവര്‍ക്കും നന്ദി...

@ചുള്ളന്‍ :ഉടന്‍ ഇറക്കാമെ തന്പ്രാ....
@ടിന്‍റു : അക്ഷരതെറ്റുകള്‍ കുറഞ്ഞതില്‍ സന്തോഷം
@ടോം കിഡ് :ബ്ലോഗ് ശുപാര്‍ശയ്ക്ക് നന്ദി
@ശ്രീഹരി :ദേ ഇപ്പോ കണ്ടു...

ശ്രീ said...

ശരിയാണ്. ഇവരെ എടുത്തു പറയേണ്ടതില്ലല്ലോ.
:)

bishad said...

http://alphonsakutty.blogspot.com/
http://kayamkulamsuperfast.blogspot.com/
http://kayamkulamsuperfast.blogspot.com/

check out this also..

perooran said...

berliyanu sariyaya puly

perooran said...

berliyanu sariyaya puly

Related Posts with Thumbnails