ഉല്ലു എങ്ങനെയാണ് ആ രാത്രി ഉറങ്ങിതീര്ത്തത് എന്നവനു പോലും തീര്‍ച്ചയില്ലായിരുന്നു. അവനെഇത്രയേറേഅലട്ടിയിരുന്ന ആ സംഭവമെന്താണെന്ന് നിങ്ങളെല്ലാം ആലോചിക്കുന്നുണ്ടാവാം , ചിലരൊക്കെ കാരണം അറിയാമെന്നഭാവത്തില് ഇത് വായിച്ചുപുഞ്ചിരിക്കുന്നുമുണ്ടാവും............(നിങ്ങളുദ്ദേശിക്കുന്നതല്ല ഇവിടെ പറയാന്‍ പോകുന്നത്. അത് അവന്റെസ്വകാര്യത. അതില്‍ നമ്മള് കൈ കടത്തരുത്)
അന്നായിരുന്നു ചെസ്സ് മത്സരം തുടങ്ങുന്നത്. ജോയിന്‍ ചെയ്ത് മൂന്ന് മാസത്തിനുള്ളില്‍ വന്ന കായികമാമാങ്കത്തില്പങ്കെടുക്കുവാനായി അവന്റെ മനസ്സും വെന്പല് കൊണ്ടു.
തലേന്ന് വൈകുന്നേരം സ്വരം ക്ലബില്‍ ചെസ്സ് ഫിക്സച്ചര്‍ തയ്യാറാക്കി കൊണ്ടിരുന്ന സി.എസ്സാറിന്റെ മുന്നില്അവന് നില്‍ക്കുന്നത് കണ്ടവര്‍ക്കെല്ലാം ഈ സംശയം തോന്നി
'പൂച്ചയ്ക്ക് പൊന്നുരുക്കുന്നിടതെന്നത് കാര്യം'
അതെന്തായാലും നമുക്കങ്ങോട്ടോന്നു പോകാം.....
സി.എസ് സാറിന്റെ ചുറ്റും അങ്ങോട്ടുമിങ്ങോട്ടും നടന്ന് ഇടയ്ക്കൊക്കെ ഫിക്സച്ചറിലെക്ക് നോക്കി അവന്ഇങ്ങനെചോദിക്കുന്നുണ്ടായിരുന്നു.
'ചെസ്സിന്റെ ഫിക്സ്ച്ചറാണോ സാര്‍ ? '
ഉത്തരം മൂളലില്‍ മാത്രം ഒതുങ്ങിയെങ്കിലും സാറിനെ വിടാന്‍ അവന് ഭാവമില്ലായിരുന്നു
'പേരൊക്കെ കൊടുക്കേണ്ട് സമയം കഴിഞ്ഞോ?'
സി.എസ്: 'ഇവിടെ ഫിക്സ്ച്ചര്‍ തയ്യാറായിക്കഴിഞ്ഞു'
ഉല്ലു: 'ആ ഏറ്റവും നന്നായി അറിയാവുന്ന കളിയായിരുന്നു. ഇനി അടുത്ത വര്‍ഷം കളിക്കാം!!'
ആ കുഞ്ഞ് മനസ്സ് വേദനിക്കുന്നുണ്ടായിരുന്നു (അതോ അത് അഭിനയമായിരുന്നോ ?).ദയ തോന്നിയസര് അവനുവേണ്ടി ഫിക്സച്ചര്‍ മാറ്റിയ ശേഷം ഇങ്ങനെ പറഞ്ഞു.
'ഡേയ് നിനക്ക് വേണ്ടി ദാ ഇതില്‍ ഒരുത്തന്റെ പേര് വെട്ടി പകരം നിന്നെ ചേര്‍ത്തിട്ടുണ്ട്. നാളെവൈകുന്നേരംസമയമാവുന്പോള് ഇങ്ങ് പോരണം.'
പതിവിലും വിപരീതമായി മത്സരദിവസം ഉല്ലു രാവിലെ സെക്ഷനില്‍ എത്തി. വര്ണ്ണശബളമായഷര്ട്ടുമിട്ട് അവനെപ്രത്യേക ദിവസങ്ങളില്‍ മാത്രമേ കാണാറുള്ളു.(ഈയടുത്ത് ലിനക്സിന്റെക്ലാസ്സെടുക്കാനും അവന് ഇതേ പോലെവന്നിരുന്നു)
രാവിലെ കന്പ്യൂട്ടറില് ചെസ്സ് പരിശീലനം തുടങ്ങിയ ഉല്ലുവിനെ മൂന്നുമണിക്കുര്‍ കഴിഞ്ഞാണ്സുമേഷ്ശ്രദ്ധിച്ചത്(ചെസ്സ് അല്ലെങ്കിലും അവന് കളിക്കാനും വേറെ ഗെയിമുകളുണ്ടല്ലോ)
സുമേഷ്:'ഊണ് കഴിക്കാന്‍ പോവാം നീ എണീക്ക്?'
സുമേഷ്:'ഡാ ചെറുക്കാ കണ്ണടിച്ച് പോകും ഇങ്ങനെ നോക്കിയിരുന്നാല്‍ . നീ ചെസ്സ് കളിക്കുകയാണോ ? ഇതെത്രാമത്തെ കളിയാ?'
ഉല്ലു:'ആദ്യത്തെ കളിയാണടെയ്. ഇത്രയും നേരം ഞാന്‍ കന്പ്യൂട്ടറെ പിടിച്ച് നിര്‍ത്തിയില്ലെ?'
സുമേഷ്:'നേരത്തെ നോക്കിയപ്പോളും ഇതെ സ്ഥിതി തന്നെയായിരുന്നല്ലോ ? അത് ശരി അടുത്തനീക്കംനിന്റെയാണല്ലെ ? ചുമ്മാതല്ല മൂന്നു മണിക്കുര്‍ കളി നീണ്ടത് '
പിന്നീടങ്ങോട്ട് മറ്റൊരു ഉല്ലുവിനെയാണ് കാണുവാന്‍ കഴിഞ്ഞത്. തെറ്റായ നീക്കങ്ങള്‍ നടത്തുന്പോള്ഗോപുമോനെപോലെ സ്വയം കൂള്ഡൌണാവാനുള്ള ശ്രമങ്ങള്‍ , ഇടയക്കിടെ സിറ്റപ്പുകള് എടുക്കുകചോദിച്ചപ്പോള് വാമപ്പ്ചെയ്യുകയാണെന്നു പറഞ്ഞു)
സമയം സന്ധ്യയോടടുത്തപ്പോളാണ് ഉല്ലാസിന് ഒരു കാര്യം മനസ്സിലായത് ആരോടായാലും കളിച്ച്ജയിക്കാന്സാധിക്കില്ല. ജിഷ്ണു തോറ്റത് പോലെ മൂന്ന് നീക്കത്തില്‍ തോല്‍ക്കാതിരിക്കാന്‍ ഒറ്റവഴിയെയുള്ളു.
മത്സരത്തില്‍ നിന്ന് പിന്മാറുക.
സെക്ഷനിലുള്ള സുമേഷ് കാണാതെ പുറത്ത് പോകാമെന്ന് വിചാരിച്ചു ഇറങ്ങാന്‍ തുടങ്ങുന്പോളാണ്ഒരു ഫോണ്‍
'ഹലോ ഞാന്‍ സ്വരത്തില്‍ നിന്നാണ് ഉല്ലാസിനെ ഒന്നു കിട്ടുമോ?'
ഉല്ലു:'ഉല്ലാസോ? എന്താ കാര്യം?'
'ഇന്ന് ചെസ്സ് മത്സരത്തില്‍ പങ്കെടുക്കാന്‍ പേര് തന്നിരുന്നു '
ഉല്ലു:'ഞാന്‍ നോക്കട്ടെ.....'
എന്ത് ചെയ്യണമെന്ന് ഏറെ കുറച്ച് നേരം ആലോചിച്ചിരുന്ന ശേഷം രണ്ടും കല്പിച്ചവന്റിസീവറെടുത്തു.
ഉല്ലു:'ഉല്ലാസ് പോയി എന്നാണ് തോന്നുന്നേ. ഇവിടെ കാണാന്‍ ഇല്ല'(അന്പട വീരാ..... യെവനെസമ്മതിക്കണം)
എന്നിട്ട് പന്തം കണ്ട പെരുച്ചാഴിയെ പോലെ ഇരുന്നിരുന്ന(ഉല്ലുവിന്റെ പ്രകടനം കണ്ട്) സുമേഷിനോടായി ഇങ്ങനെഒരു ഡയലോഗും
'എനിക്കെന്തോ പനി പോലെ. അതുമല്ലാ രാവിലെ മുതല്‍ ചെസ്സ് കളിച്ചോണ്ടാണെന്ന് തോന്നുന്നുതലവേദനയുമുണ്ട് '
ഇത്രയും പറഞ്ഞ് ഉല്ലാസ് പിസി കുത്തിയണച്ച് സ്ഥലം കാലിയാക്കി......
വാല്‍ക്കഷ്ണം: ഉല്ലാസ് നേരത്തെ പോയി എന്നറിഞ്ഞ് സിഎസ് സര് പറയാനാഗ്രഹിച്ച നാടന്ഭാഷാപ്രയോഗങ്ങള്ഉല്ലാസിന് തന്റെ മകന്റെ പ്രായം പോലുമില്ല എന്ന കാരണം പറഞ്ഞ അദ്ദേഹംതന്നെ വിഴുങ്ങി. ബാലശാപത്തിനെമൂപ്പരും ഭയപ്പെട്ടിരുന്നിരിക്കണം.
Friday, November 2, 2007
Subscribe to:
Post Comments (Atom)
3 comments:
:)
kidilam
njangal pandu foot ball kalickan vannarnnu.
ahtinekurichu kadayonnum kandilla...
Post a Comment