Saturday, January 10, 2009

ബ്ലോഗിലെ പുലികള്‍ (എന്‍റെ കാഴ്ചപ്പാടില്‍ -ലിസ്റ്റ് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും)

എന്നെ ബ്ലോഗ് ലോകത്തേക്ക് കൊണ്ട് വന്നത് സുഹൃത്തുക്കളായ രമേശും ഷംനാറുമാണ്.രമേശന്‍റെ കൈയില്‍ നിന്ന്കിട്ടിയ ഒരു പിഡിഎഫ് വായിച്ചതില്‍ പിന്നെ ഇതൊരു ആവേശമായി മാറുകയായിരുന്നു...
ഇവിടെ ഞാന്‍ സ്ഥിരം വായിക്കുന്ന നിങ്ങളുടെയൊക്കെ ആരാധന പാത്രങ്ങളായ ചില പുലികളെക്കുറിച്ചാണ്പറയുന്നത്...

മൊത്തം ചില്ലറ
ആദ്യമായി കിട്ടുന്ന ബ്ലോഗ് പിഡിഎഫ്... കൊട്ടാരക്കര സൂപ്പര്‍ഫാസ്റ്റ്.. വായിച്ചു കഴിഞ്ഞപ്പോള്‍ ശരിക്കും മനസ്സിലൊരുകുളിര് അനുഭവപ്പെട്ടു....
അസാധ്യമായ ഉപമകളുടെ ഉടമസ്ഥന്‍ , ഇപ്പോ സൈലന്‍റാണെന്നുള്ളതില്‍ സങ്കടമുണ്ട്...മൊത്തം ചില്ലറപുസ്തകമാകുന്നുണ്ടെന്നറിഞ്ഞതില്‍ സന്തോഷം....

കൊടകരപുരാണം
മാടപ്രാവിന്റെ ഹൃദയവും തുളസിക്കതിരിന്റെ വിശുദ്ധിയുമുള്ള ഒരു ചെറുപ്പക്കാരന്‍ ‍. നൊസ്റ്റാള്‍ജിയ വരുത്തുന്നപോസ്റ്റുകള്‍ ...
എന്‍റെ പുസ്തക ശേഖരത്തിലെ വിലപ്പെട്ട ഒരു പുസ്തകം...
ദാ.. ഇപ്പോ വീട്ടില്‍ എന്ന് കൂര്‍ക്കയുപ്പേരി ഉണ്ടാക്കിയാലു എനിക്ക് വിശോലേട്ടനെ ഓര്‍മ്മ വരും...

കൊച്ചുത്രേസ്യ
എന്‍റെ കുടുംബത്തില്‍ ഇത് പോലെ കുസൃതിത്തരങ്ങള്‍ ചെയ്യുന്ന ഒരു ചേച്ചിയുണ്ടായിരുന്നെങ്കിലെന്ന് തോന്നിപോകും ആ പോസ്റ്റുകള്‍ വായിക്കുന്പോള്‍ ...
ഇപ്പോ പാചക പരീക്ഷണങ്ങളിലേക്കിറങ്ങിയിരിക്കുകയാ... അതോര്‍ക്കുന്പോള്‍ റിസ്ക് എടുക്കണോ.....

ബ്രിജ് വിഹാരം
പലരും പറയുമായിരുന്നെങ്കിലും പല ബ്ലോഗുകളും ഞാന്‍ വായിക്കാറില്ല. അതില്‍ പേര് കേട്ട ചിലരുടെ ബ്ലോഗ്ഉണ്ടായിട്ട് പോലും. അതിലൊന്നായിരുന്നു ബ്രിജ് വിഹാരം.
മനുവേട്ടന്‍റെ ആ ശൈലി, ആദ്യ ചിരിപ്പിച്ച് അവസാനത്തോടടുക്കുന്പോള്‍ ഒരു നോവായി മനസ്സിലൊരു പിടച്ചിലായിഅവസ്സാനിക്കുന്ന ആ ശൈലി...

ബെര്‍ളിത്തരങ്ങള്‍
വീട്ടില്‍ തിരിച്ചെത്തി നെറ്റില്‍ കേറിയാല്‍ തിരയുന്ന രണ്ട് വിലാസങ്ങള്‍ , ഓര്‍ക്കൂട്ടും, ബെര്‍ളിത്തരങ്ങളും(ഓഫീസില്‍ഇതൊക്കെ ബ്ലോക്ക്ഡ് ആണ്...)ഇമ ചിമ്മുന്ന വേഗത്തില്‍ പോസ്റ്റുകള്‍ പോസ്റ്റുന്ന ഒരു അതുല്യ പ്രതിഭ... ഏറ്റവുംകൂടുതല്‍ ഫോര്‍വേഡുകള്‍ ലഭിക്കുന്ന ഇദ്ദേഹത്തിന്‍റെ പോസ്റ്റുകളാണ്....
അച്ചായാ.. നമിച്ചിരിക്കുന്നു....

അപരിചിത
ചുള്ളന്‍ പറഞ്ഞിട്ടാണ് ഈ ബ്ലോഗിലേക്ക് ഞാന്‍ ആദ്യമായി വരുന്നു.. ചുള്ളാ സോറി, ഞാന്‍ സറണ്ടര്‍ ആവുന്നു.. നീസിംഗപ്പൂര്‍ ആയോണ്ട് ഡോണ്ട് വറീ...
ഒരു ഫെമിനിസ്റ്റ് ലൈനുണ്ടെന്നും, കമന്‍റുകള്‍ സ്വന്തം റിസ്കില്‍ ആയിരിക്കണമെന്നും... എന്‍റെ കൂട്ടുകാരനാണെന്ന്പറയരുതെന്നും അവന്‍ പ്രത്യേകം പറഞ്ഞിരുന്നു...
അപരിചിതയുടെ കമന്‍റുകളെ ഓര്‍ത്ത് പേടിയാകുന്നു...

ഇതൊക്കെ ആണേലും... ചിത്രങ്ങള്‍ കൊണ്ടും, പോസ്റ്റുകള്‍ കൊണ്ടും വീണ്ടും വീണ്ടും സന്ദര്‍ശിക്കാന്‍ തോന്നുന്നഒരു ബ്ലോഗ്.....

ഇനിയും പല മഹാരഥന്മാരുണ്ടെന്നറിയാം... അതൊക്കെ ഞാന്‍ വായിച്ച് വരുന്നതെ ഉള്ളു...കുറു,പോങ്ങു, സുനീഷ്അങ്ങനെ പലരും ഉണ്ടെങ്കിലും അവരുടെ ഒക്കെ ഞാന്‍ വായിച്ച് വരുന്നതെ ഉള്ളു....
ഞാന്‍ കയറാതെ വിട്ട, വായിച്ചിരിക്കേണ്ട ബ്ലോഗുകള്‍ ഉണ്ടെങ്കില്‍ ദയവായി അറിയിക്കുക....


Tuesday, January 6, 2009

പിറന്നാള്‍ സമ്മാനം

സംഭവം നടക്കുന്നത് അങ്ങ് അകലെ രാജസ്ഥാന്‍ മരുഭൂമിയിലൊന്നുമല്ല ദാ ഇവിടെ കൊച്ച് കേരളത്തിന്‍റെ തൊട്ടടുത്ത്കിടക്കുന്ന തമിഴ്നാടിന്‍റെ തലസ്ഥാനമായ ചെന്നൈയിലാണ്......
കഥയിലെ നായകന്‍ ഇവിടെ സിഡാകിലുണ്ടായിരുന്ന ഒരു പ്രശസ്ത ഗായകനായിരുന്നു. ഗായകനെന്ന് പറഞ്ഞാല്‍നമ്മുടെ ആല്‍ത്തറ അന്പലത്തിലെ ഉത്സവത്തോടനുബന്ധിച്ച് സ്റ്റേജില്‍ കയറി കച്ചേരി നടത്തി, സ്വന്തം തടി കേടാവാതെരക്ഷപ്പെട്ട അത്ഭുത പ്രതിഭ...(പറയാതെ വയ്യ അടുത്ത വര്‍ഷം മുതല്‍ ആല്‍ത്തറ ക്ഷേത്ര കമ്മിറ്റി പൊതു ജനങ്ങളെപങ്കെടുപ്പിച്ച് കൊണ്ട് നടത്തുന്ന പരിപാടി അവസാനിപ്പിച്ചു... ആശാന്‍ ചെന്നൈയിലേക്ക് കടന്ന് കളഞ്ഞത് ക്ഷേത്രകമ്മിറ്റിക്കാരെ പേടിച്ചിട്ടാണെന്നൊക്കെ അസൂയാലുക്കള്‍ പറയും നിങ്ങളാരും അത് വിശ്വസിക്കരുത്....) .
ഈ പരിപാടിയില്‍ നിന്ന് ഊര്‍ജ്ജംകൊണ്ട് നായകന്‍ സിഡാക്കിലും തന്‍റെ ഗാനാലാപന മികവ് പ്രകടിപ്പിച്ചു....
അതേ നിങ്ങളെല്ലാരും അറിയുന്ന ശ്രീറാം വാര്യറെക്കുറിച്ചാണ് എനിക്ക് പറയാനുള്ളത്. ഇനിയങ്ങോട്ട് കഥയില്‍നമുക്കവനെ ശ്രീ എന്ന് വിളിക്കാം. ആര്‍ക്കും വിരോധമില്ലല്ലോ?...........
ഒരു ഞായറാഴ്ച ദിവസം തന്‍റെ റൂമില്‍ സുഖനിദ്രയിലായിരുന്ന ശ്രീയുടെ മൊബൈല്‍ മൃദുവായി ചിലയ്ക്കാന്‍തുടങ്ങി. 'പൊന്‍ വീണേ 'എന്ന് തുടങ്ങുന്ന ഗാനം അതില്‍ അലതല്ലി.
ശ്രീ ഞെട്ടിയെണീറ്റു. ഇന്ന് തന്‍റെ പിറന്നാളാണല്ലോ. വീട്ടില്‍ നിന്നാവുമോ? അല്ല ഈ ടോണ്‍ അല്ലല്ലോ ഞാന്‍അവര്‍ക്ക് സെറ്റ് ചെയ്തത്. ഉം പിറന്നാള്‍ വിഷ് ചെയ്യാന്‍ ഏതെങ്കിലും കോളീഗ്ഗ്സ് ആവും.....
സെറ്റ് എടുത്ത് നോക്കിയപ്പോള്‍ പേര് ഒന്നും കാണിക്കുന്നില്ല. ഏതോ അണ്‍നോണ്‍ നന്പറാണ്. എടുക്കണോ?....
വെറുതേ എന്തിനാ? കുറച്ച് നേരം കിടന്ന് അടിച്ചിട്ട് അത് നിന്നോളും..
ഫോണ്‍ സൈലന്‍റിലാക്കി ശ്രീ വീണ്ടും കണ്ണുകള്‍ അടച്ചു.
ഏതാനും മിനുട്ടുകള്‍ കഴിഞ്ഞ് വീണ്ടും ഫോണ്‍ റിംഗ് ചെയ്യുന്നു....
ശ്രീ ഫോണ്‍ എടുക്ക് നിന്നെ കാത്തിരിക്കുന്ന എന്തോ നല്ല കാര്യം നടക്കാന്‍ പോകുന്നു. ശ്രീയോട് സ്വന്തം മനസ്സ്മന്ത്രിച്ചു.
കേള്‍ക്കാന്‍ കൊതിച്ചതില്‍ നിന്ന് വിഭിന്നമായി ഒരു പുരുഷ ശബ്ദം.
ശ്രീറാം?.....
യെസ് ശ്രീറാം ഹിയര്‍.... മേ ഐ നോ ഹൂ ഈസ് സ്പീക്കിംഗ്?.........
ശ്രീരാമേട്ടാ മെനി മെനി ഹാപ്പി റിട്ടേണ്‍സ് ഓഫ് ദ ഡേ......
ഹാപ്പി റിട്ടേണ്‍സ് ഒക്കെ ശരിതന്നെ പക്ഷേ ഇവനാരെടാ(ശ്രീ സ്വയം ചോദിച്ചു)
അല്ലാ എന്നെ മനസ്സിലായില്ലേ........ഒരു താങ്ക്യൂ പോലും പറഞ്ഞില്ലല്ലോ? മറുതലയ്ക്കല്‍ നിന്ന് ചോദ്യം...
അതല്ല ഞാന്‍ ഈ ഉറക്കം എണീറ്റ് വന്നതേ ഉള്ളു. അതോണ്ട് ശബ്ദം മനസ്സിലാകുന്നില്ല.
അല്ല ഇന്ന് അന്പലത്തിലൊന്നും പോയില്ലേ പിറന്നാളായിട്ട്.....
നാട്ടിലെ ആ നല്ല നാളുകളിലേക്ക് ആ ചോദ്യം ശ്രീയെ കൂട്ടിക്കൊണ്ട് പോയി. കുളിച്ച് രാവിലെ അന്പലത്തില്‍ പോയിതൊഴുതു(കള്ളന്‍ അതാലോചിക്കുന്പോള്‍ ഇപ്പോഴുമുണ്ട് അവന്‍റെ മുഖത്തൊരു നാണം.) ചന്ദനക്കുറിയൊക്കെ തൊട്ടുഉച്ചയ്ക്ക് വീട്ടുകാരോടൊത്ത് സദ്യ കഴിച്ച് നടന്നിരുന്ന ആ നല്ല ദിനങ്ങളിലേക്ക്....
ഇവിടെ വന്നതിന് ശേഷം കുളി തന്നെ ഇല്ല പിന്നീടാണ് അന്പലം. അല്ലെങ്കില്‍ ഏതാ അന്പലമുള്ളത്. രജനീകാന്തിന്‍റെയും ഖുശ്‍ബുവിന്‍റെയും അന്പലത്തില്‍ പോകേണ്ടി വരും അതാണല്ലോ
മുക്കിനും മൂലയ്ക്കും ഉള്ളത്.......ഇനി ഒരന്പലം കണ്ട് പിടിച്ചാല്‍ തന്നെ ആര്‍ക്ക് വേണ്ടി എന്തിന്
വേണ്ടി....? നാട്ടില്‍ അതായിരുന്നില്ല സ്ഥിതി (നിങ്ങള്‍ തെറ്റിദ്ധരിക്കേണ്ട നിങ്ങള്‍ വിചാരിച്ചത് തന്നെയാണ് കാര്യം..... )
ശ്രീരാമേട്ടാ ഞാന്‍ വരുണാണ്. സിഡാക്കില്‍ എംസിഎ പഠിച്ച.....
ഓ നീയായിരുന്നോ... നീ ചെന്നൈയിലുണ്ടെന്ന് രജിത്ത് പറഞ്ഞിരുന്നു വിളിക്കാന്‍ നിന്‍റെ നന്പര്‍ എന്‍റെകൈയിലുണ്ടായിരുന്നില്ലല്ലോ....(1 വര്‍ഷത്തോളമാകുന്നു രണ്ട് പേരും ചെന്നൈയിലെത്തിയിട്ട് എന്നാല്‍
പരസ്പരം ചെന്ന് കണ്ടില്ല.. കാരണം രണ്ട് പേരുടെയും അവിടുത്തെ ഒളിച്ചുകളികള്‍ വെളിച്ചത്താകുമല്ലോ?)
പോട്ടേ ഞാന്‍ ഇപ്പോളെങ്കിലും വിളിച്ചില്ലേ?ഇന്ന് എന്താ പരിപാടി.
എനിക്ക് ട്രീറ്റ് തരാനൊന്നും ഉദ്ദേശിക്കുന്നില്ലേ......
എനിക്ക് ഒന്ന് രണ്ട് സ്ഥലത്തൊക്കെ ഒന്ന് പോണം.....(ട്രീറ്റ് കൊടുക്കാതെ രക്ഷപ്പെടാനുള്ള അടവുകള്‍ ശ്രീഇറക്കിത്തുടങ്ങി)
വൈകുന്നേരം നമുക്കൊന്ന് കാണാം ശ്രീരാമേട്ടാ... ഒരു സര്‍പ്രൈസ് ഉണ്ട്
എന്താണ് സര്‍പ്രൈസ്. നീ പറ എനിക്ക് സമയമുണ്ടാകുമെന്ന് തോന്നുന്നില്ല.
അതൊക്കെ സസ്പെന്‍സാണ് വന്നാല്‍ കാണാം. ഞാന്‍ വയ്ക്കുന്നു. അപ്പോള്‍ മറക്കേണ്ട ഇന്നത്തെ സായാഹ്നം ഞാന്‍ശ്രീരാമേട്ടന് വേണ്ടി മാറ്റിവച്ചിരിക്കുകയാണ്....
ഹും... തന്‍റെ സഹപാഠികളെ കാണാന്‍ ബാംഗ്ലൂരേക്ക് പോകുന്നു എന്ന് പറഞ്ഞ് ചെന്നൈയില്‍ നിന്ന് വണ്ടി കയറിമൈസൂര്‍ നഗരത്തില്‍ കറങ്ങി നടന്ന് (ഞാന്‍ വീണ്ടും ആവര്‍ത്തിക്കുന്നു കറങ്ങി നടന്ന്) സമയം ചെലവഴിച്ച ശേഷം, തന്‍റെ കൂട്ടുകാരക്കായി വെറും 20 മിനുട്ടുകള്‍ നല്കിയ അവന്‍ ഒരു സായാഹ്നം ശ്രീക്ക് വേണ്ടി മാറ്റിവെച്ചെങ്കില്‍ അത്എന്തോ കാര്യമായ സസ്പെന്‍സ് തന്നെയല്ലേ?
വൈകിട്ട് കാശ് പൊട്ടുമെന്നറിയാമെങ്കിലും തന്നെ കാത്തിരിക്കുന്ന സര്‍പ്രൈസിന്‍റെ കാര്യമോര്‍ത്ത് ശ്രീ പോകാന്‍തന്നെ തീരുമാനിച്ചു. ദിവസം മുഴുവന്‍ തള്ളിനീക്കുന്പോഴും ആ മനസ്സില്‍ ഇക്കാര്യം നീറിപുകയുന്നുണ്ടായിരുന്നു.....
പറഞ്ഞ സമയത്ത് തന്നെ അവിടെ എത്തി നോക്കിയ ശ്രീ(അതില്‍ എനിക്ക് കുറച്ച് സംശയമുണ്ട് ശ്രീരാം പറഞ്ഞസമയത്ത് എത്താനോ?) ഒരു ബൈക്കിന് പുറത്ത് ചാരി നില്‍ക്കുന്ന വരുണിനെ കണ്ടു. കുറച്ച് നേരത്തെസ്നേഹപ്രകടനത്തിന് ശേഷം വരുണിനോടായി ശ്രീ പറഞ്ഞു.....
'
അപ്പോ നീ തീരുമാനിക്ക് എവിടെ വെച്ചാ ട്രീറ്റ്... ശരവണ ഭവനിലേക്ക് പോകാം'
'
അയ്യേ വെജ്ജ് ഹോട്ടലാണോ നമുക്ക് മൌണ്ട്പാലസിലോ കലവറയിലോ പോകാം ശ്രീരാമേട്ടാ....'
'
പിന്നെ പിറന്നാളായിട്ട് നോണ്‍ കഴിക്കാന്‍ എനിക്ക് വയ്യ'(പറയുന്നത് കേട്ടാല്‍ നീ അല്ലാത്തപ്പോള്‍ നോണ്‍വെജ്ജ്കഴിക്കുമെന്ന് തോന്നുമല്ലോ)
'
നിങ്ങള്‍ കഴിക്കേണ്ട ഞാന്‍ കഴിച്ചോളാം.. ഉം എന്നാല്‍ വേണ്ട ശരവണ ഭവനെങ്കില്‍ ശരവണ ഭവന്‍ അതിന് മുന്പ്നമുക്ക് ഒരു സ്ഥലം വരെ പോകാം.... അത്യാവശ്യമാ.. അവിടെ ചിലര്‍ വെയിറ്റ് ചെയ്യുന്നുണ്ട്.....'
ശ്രീ ഒന്ന് ഞെട്ടി. ഇനി ഇവന്‍റെ കൂട്ടുകാര്‍ക്കും ചെലവ് ചെയ്യണോ?. ഓടി രക്ഷപ്പെട്ടാലോ?ഇന്നാരെയാണോകണികണ്ടത്. ആ രജിത്തിനെ പറഞ്ഞാല്‍ മതി ആ കാലമാടനാണല്ലോ എന്‍റെ നന്പര്‍ ഇവന് കൊടുത്തത്. ആസമയത്ത് ഏതെലും പെണ്ണ്കുട്ടികള്‍ക്ക് കൊടുക്കുമോ?. അതില്ല അത് ഉപകാരമായിപോവില്ലേ....
ഇങ്ങനെ മനസ്സില്‍ പലകാര്യങ്ങള്‍ ആലോചിച്ച് കൊണ്ടിരിക്കുന്നതിനിടയിലാണ് വരുണ്‍ വീണ്ടും വിളിച്ചത്...
'
ശ്രീരാമേട്ടാ ദാ എന്നെ ഫോളോ ചെയ്ത് വന്നോളു കേട്ടോ'
എന്തായാലും നനഞ്ഞിറങ്ങി ഇനി കുളിച്ച് കയറാം. ശ്രീ തീരുമാനിച്ചു. രണ്ടും കല്പിച്ച് പള്‍സറിന്‍റെ ഇലക്ട്രിക്ക്സ്റ്റാര്‍ട്ടിലേക്ക് അവന്‍റെ വിരലുകള്‍ അമര്‍ന്നു.(ശ്രീ വിചാരിച്ചത് തന്നെ കാത്തിരിക്കുന്നത് ചെന്നൈ നഗരത്തിലെവരുണിന്‍റെ ഏതോ സഹപ്രവര്‍ത്തകന്‍ /പ്രവര്‍ത്തകയാണെന്നാണ്)
കുറച്ച് നേരം ചെന്നൈയിലെ തിരക്കേറിയ വീഥിയിലൂടെ വണ്ടി ഓടിച്ച് നീങ്ങിയ ഇവര്‍ കണ്ടാല്‍ കല്യാണമണ്ഡപം എന്ന്തോന്നിപ്പിക്കുന്ന അലങ്കരിച്ചിരിക്കുന്ന ഒരു കെട്ടിടത്തിന് മുന്നിലെത്തി.... ശ്രീരാം ഒന്ന് ഞെട്ടി. ഏതോ കല്യാണത്തിന്കേറി ഫുഡ് തട്ടാനുള്ള പരിപാടിയാണോ. അല്ല അവന്‍റെ ഫ്രണ്ടിന്‍റെ യാണെലും തന്നെ എന്തിനാണാവോ കൂട്ടികൊണ്ട് വന്നത്.....(പണ്ട് പഠിച്ചിരുന്ന കാലത്ത് ഇതിന് ഒരു നാണവുമുണ്ടായിരുന്നില്ല. ഇപ്പോ വിസ്റ്റിയോണ്‍എംപ്ലോയി അല്ലേ?)
'
ശ്രീരാമേട്ടാ വാ നമുക്ക് അകത്തേക്ക് പോകാം.' വാ പോളിച്ചിരുന്ന ശ്രീയെ നോക്കി വരുണ്‍ പറഞ്ഞു.
എടാ നീ നേരത്തെ പറഞ്ഞിരുന്നേല്‍ ഞാന്‍ വല്ല പ്രസന്‍റും വാങ്ങിയേനെ ഇത് ശ്ശെ നാണക്കേടായി. അതും വിളിക്കാത്തകല്യാണത്തിന്.
നിങ്ങളെന്താ പറയുന്നത് ഇത് കല്യാണമൊന്നുമല്ല. അകത്തേക്ക് വാ... ഇത്രയും പറഞ്ഞ് വരുണ്‍ ഹാളിനകത്തേക്ക്പ്രവേശിച്ചു.
പരിസരം ഒന്നൂടെ ശ്രദ്ധിച്ചപ്പോള്‍ സംഭവം കല്യാണമല്ലാ എന്ന് മനസ്സിലായി. അകത്ത് കുറേ ചേട്ടന്മാര്‍ ഉറക്കെ കിടന്ന്ആക്രോശിക്കുന്നുണ്ട്. ഇടയ്ക്കിടയ്ക്ക് ഒരുലക്ഷം രണ്ട് ലക്ഷം എന്നൊക്കെ പറയുന്നത് കേള്‍ക്കാം.
ഇതെന്താ വല്ല ലേലം വിളിയാണോ?(ശ്രീ താന്‍ ഇവിടെ എത്താന്‍ കാരണക്കാരനായ മനസ്സിനോട് ചോദിച്ചു. )
ശ്രീരാമിനോട് മുന്നിലേക്ക് ഇരിക്കാന്‍ പറഞ്ഞിട്ട് വരുണ്‍ പിന്‍നിരയില്‍ ചെന്നിരുന്നു.
ഈ ലക്ഷങ്ങളുടെ കണക്കുകള്‍ കേള്‍ക്കുന്പോള്‍ പിന്നനിരയിലിരിക്കുന്നവര്‍ കൈയടിക്കുകയും മുന്നില്‍ ഉറക്കംതൂങ്ങിയിരിക്കുന്നവര്‍‌ ഞെട്ടി എണീക്കുകയും ചെയുന്നുണ്ടായിരുന്നു.
കാര്യം പിടികിട്ടി ഇത് ഏതോ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗിന്‍റെ മീറ്റിംഗാണ്. രാവിലെ മുഴുവന്‍ അലഞ്ഞ് തിരിഞ്ഞ് നടന്നവൈകുന്നേരം ഇവനോട് കുറച്ച് കത്തിവയ്ക്കാം എന്ന് വിചാരിച്ച് വന്നതാ അപ്പോളാണ് ഈ ചതി അവന്‍ ചെയ്തത്....
പുറകിലേക്ക് തിരിഞ്ഞ് നോക്കിയ ശ്രീ കണ്ടത് ആഞ്ഞാഞ്ഞ് കൈയടിക്കുന്ന വരുണിനെയാണ്.
അവിടെ വരുന്ന ഓരോരുത്തരെയും സ്വന്തം രീതിയില്‍ ചിന്തിക്കാനനുവദിക്കാതെ കണക്കുകളുടെ ഒരുമായികലോകത്തിലേക്കാണ് കൊണ്ടെത്തിക്കുന്നത്.....
വരുണിനെ ഒരു മൂലയിലേക്ക് വിളിച്ച് മുട്ടുകാല്‍ കേറ്റാന്‍ തുടങ്ങുന്പോളേക്കും വരുണ്‍ കാര്യം പറഞ്ഞു...
ശ്രീരാമേട്ടാ മുപ്പത്തിരണ്ടായിരം രൂപ കൊടുത്താ ഞാനിതില്‍ ചേര്‍ന്നത്. ഇതേ പോലെ സിനിമ കാണിക്കാം എന്ന്പറഞ്ഞ് എന്നെ കൊണ്ട് വന്ന് ഒപ്പിടീച്ചതാ.... ഇനി ഞാന്‍ രണ്ടു പേരെ ചേര്‍ക്കണം. അതില്‍ ഞാന്‍ കണ്ട് വച്ച ഒരാള്‍ഏട്ടനാ.... ദയവ് ചെയ്ത് എന്നെ ചീത്ത വിളിക്കരുത്.....
'
എത്ര രൂപാ?'തന്‍റെ മുഖത്തേക്ക് വീണ മുടിയിഴകള്‍ കോതിയൊതുക്കിക്കൊണ്ട് ശ്രീ ചോദിച്ചു...
'
മുപ്പത്തിരണ്ടായിരം'
ഇവിടെ എംസിഎയ്ക്ക് പഠിച്ചിരുന്ന കാലത്ത് അന്പതിന്‍റെ(പൈസയുടെ) മിഠായി വാങ്ങിച്ച് തരാത്ത ഇവന്‍ ഇത്രയുംപൈസ കൊടുത്ത് ഇതില്‍ ചേര്‍ന്നു എന്നറിഞ്ഞപ്പോള്‍ ശ്രീ ഒന്ന് ഞെട്ടി(ഞാനും)
'
ഒരു പ്രശ്നവുമില്ല നമ്മള്‍ നമ്മുടെ ഒഴിവുകിട്ടുന്ന സമയത്ത് മാത്രം വര്‍ക്ക് ചെയ്താല്‍ മതി. ഈ സ്കീമുകളെ കുറിച്ച്വിവരിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഇതേ പോലെ(എന്നിട്ട് ഒരു കള്ള നോട്ടം ശ്രീയെ നോക്കി) ആരെലും കൊണ്ട്വന്നാല്‍ ആ ചേട്ടന്മാര്‍ ക്ലാസെടുക്കും.... അവരുടെ നല്ല കമ്മ്യൂണിക്കേഷനാണല്ലേ ഏട്ടാ...?'
സ്റ്റേജില്‍ ചേട്ടന്മാര്‍ "സ്വര്‍ണ്ണത്തിന് വേണ്ടിയുള്ള തിരച്ചിലിലായിരുന്നു"(ഇതിന്‍റെ ഇംഗ്ലീഷ് തര്‍ജ്ജമയാണ് ആകന്പനിയുടെ പേര്). അവിടെ വന്നിരിക്കുന്നവരെ ചിന്തിക്കാന്‍ പോലും അനുവദിക്കാതെ അവര്‍ ഘോരഘോരപ്രസംഗിക്കുകയാണ്...
അവര്‍ പറയുന്നത് വേറെയൊന്നുമല്ല, കൂട്ടുകാരെ ഇങ്ങ് കൊണ്ട് വരു നമ്മള്‍ കുഴിയില്‍ വീഴ്ത്തി തരാം എന്നാണ്... അതിനായി അവര്‍ക്ക് കിട്ടി എന്നവകാശപ്പെടുന്ന ചെക്കുകളും ഡിഡിയുമൊക്കെ ഉയര്‍ത്തിക്കാണിച്ചാണ് ഈപ്രകടനം....
ശ്രീയുടെ അടുത്തേക്ക് ഒരു ചേട്ടന്‍ വന്ന് ഉടന്‍ തീരുമാനമെടുക്കാനും, വൈകിയാല്‍ നിങ്ങള്‍ ട്രീയില്‍താഴെപോകുമെന്നും, അതിന്‍റെ നഷ്ടം നിങ്ങള്‍ക്ക് മാത്രമാണെന്നും പറഞ്ഞു...
ആ ചേട്ടന്‍ എണീറ്റ് നിന്ന് ഇങ്ങനെ പ്രഖ്യാപിക്കുകയും ചെയ്തു(വിത്തൌട്ട് ശ്രീസ് കണ്‍സെന്‍റ്)
'
ഹലോ ഗയ്സ് ദിസ് യംഗ് മാന്‍ ശ്രീരാം ഫ്രം വിസ്റ്റിയോണ്‍ ഈസ് എബൌട്ട് ടു ജോയിന്‍. സോ ആക്ട് ഫാസ്റ്റ് ഓര്‍ യൂവില്‍ ബീ ലെഫ്റ്റ് ബിഹൈന്‍ഡ്' (യംഗ് മാന്‍ പോലും, യെവനൊന്നും കണ്ണും കണ്ടൂടേ?)
ശ്രീയുടെ കണ്ണുകളിലേക്ക് ഇരുട്ട് വീണുതുടങ്ങി. സിഡാക്കില്‍ കാന്‍റീന്‍ ഭക്ഷണത്തെ കുറ്റം പറഞ്ഞ് ദിവസവുംഅലങ്കാറില്‍ ഉച്ചഭക്ഷണത്തിന് പോയിരുന്ന ശ്രീയുടെ ആ കാലം മനസ്സില്‍ മിന്നി മാഞ്ഞു. അനന്തഭദ്രം സിനിമയിലെരംഗങ്ങള്‍ ഭദ്രമായി തന്‍റെ മൊബൈലില്‍ പകര്‍ത്താന്‍ നോക്കിയതും. തീയേറ്റര്‍ ജോലിക്കാര്‍ ആ മൊബൈല്‍ അതിലുംഭദ്രമായി സൂക്ഷിക്കാനായി പിടിച്ച് വാങ്ങിയതും അവന് ഓര്‍മ്മ വന്ന്. അന്ന് ആ നഷ്ടത്തില്‍ നിന്ന് കരകയറാന്‍ഒരുവര്‍ഷത്തോളം കാന്‍റീനില്‍ നിന്നാണ് ശ്രീ ഫുഡ് കഴിച്ചത്(നമ്മള്‍ വരുന്നതിനും വളരെ മുന്പെ കഴിച്ച് തിരികെപോകുമായിരുന്ന അവന്‍ )
ചരിത്രം ആവര്‍ത്തിക്കുകയാണോ, വീണ്ടും താന്‍ അത് പോലെ പട്ടിണി കിടക്കേണ്ടി വരുമോ?.. മുപ്പത്തിരണ്ടായിരംരൂപ ഒരു നല്ല തുകയാണ്....
പറഞ്ഞ് തീര്‍ന്നതും വേറെ രണ്ട് ചേട്ടന്മാര്‍ വന്ന് ശ്രീയെ പുറത്തേക്ക് ആനയിച്ച് . മനസ്സില്‍ കുറ്റബോധംതോന്നിത്തുടങ്ങിയാല്‍ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും എന്ന് പറയും പോലെ ശ്രീയുടെ ചലനങ്ങളെല്ലാംയാന്ത്രികമായിരുന്ന. ആരാണ് അവനെ ഇതൊക്കെ ചെയ്യിക്കുന്നതെന്ന് അവന് മനസ്സിലായില്ല...(വരുണാണെന്ന് ഈവായിക്കുന്നവര്‍ക്കെല്ലാം മനസ്സിലായിക്കാണുമല്ലോ അല്ലേ?)
കാര്യങ്ങള്‍ കൈവിട്ടുപോവുകയാണെന്ന് ശ്രീക്ക് മനസ്സിലായി. അടുത്ത സ്റ്റെപ്പ് ഒപ്പിടുന്നതാണ് അതിനായി അവര്‍തന്നെ കഫേയിലേക്ക് കൊണ്ട് പോവുകയാണ്... വരുണിന് വേണ്ടി തിരിഞ്ഞ് നോക്കിയപ്പോള്‍ കുറച്ച് പിറകിലായിഅവന്‍ പമ്മി പമ്മി വരുന്നുണ്ട്....ഇതിനിടയിലും ശ്രീ തന്‍റെ മുടി കൈകളാല്‍ തഴുകുന്നുണ്ട്
വണ്ടി സ്റ്റാര്‍ട്ട് ചെയ്തതും ഫോണ്‍ വന്നതും ഒരുമിച്ചാണ്.... ദൈവം നല്‍കുന്ന അവസാനത്തെ പിടിവള്ളിയാണ്, മുറുക്കെ പിടിച്ചോ എന്ന് മനസ്സ് പറഞ്ഞു. ശ്രീക്ക് മനസ്സ് പറയുന്നത് കേള്‍ക്കാന്‍ ഒരു അമാന്തം. എങ്കിലും തന്‍റെപതനം വൈകിക്കാനായിട്ട് അവന്‍ മൊബെല്‍ എടുക്കാന്‍ തീരുമാനിച്ചു....
ഫോണ്‍ വീട്ടില്‍ നിന്നായിരുന്നു. പരിചയമുള്ള ശബ്ദംകേട്ടപ്പോള്‍ തന്നെ അവന്‍റെ പകുതി സമനില തിരിച്ച് കിട്ടി. ഫോണ്‍ ചെയ്ത് കഴിഞ്ഞ വരുണിനെയും കൂട്ടുകാരെയും ഇളിഭ്യരാക്കി കൊണ്ട് ഒരു മറുപടിയും..
അതേ എനിക്ക് ഒന്നും കൂടി ആലോചിക്കാനുണ്ട് ഞാന്‍ നാളെ പറയാം..ഇത്രയും പറഞ്ഞ് ശ്രീ വണ്ടി സ്റ്റാര്‍ട്ടാക്കിപാഞ്ഞുപോയി...

വാല്‍ക്കഷ്ണം:പിറ്റേന്ന് ശ്രീ പറഞ്ഞ മറുപടി നിങ്ങള്‍ക്കെല്ലാവര്‍ക്കും ഊഹിക്കാമല്ലോ... അതിന് ശേഷം ശ്രീയെവരുണ്‍ ഇത് വരെ വിളിച്ചിട്ടില്ല. അവന്‍ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടി അലയുകയാണ്. പുതിയ പുതിയബര്‍ത്ത്ഡേകള്‍ക്കുമായും......


Related Posts with Thumbnails