Tuesday, October 30, 2007

സിഡാക്ക് കായിക വിശേഷങ്ങള്‍ : ചെസ്സ് കഥകള്‍ (ഒന്നാം ഭാഗം)

സിഡാക്കിലെ മത്സരങ്ങള്‍ നടക്കുന്ന വേളയില്‍ മുന്‍ വര്‍ഷങ്ങളില്‍ അരങ്ങേറിയ രസകരമായമുഹൂര്‍ത്തങ്ങള്‍ നിങ്ങള്‍ക്കായി ഇവിടെ പരാമര്‍ശിക്കട്ടെ. ചെസ്സ് മത്സരങ്ങള്‍ക്കിടയില്‍ സംഭവിച്ച ചിലനര്‍മ്മം തുളുന്പുന്ന അനുഭവങ്ങളിലൂടെ............
എം.സി. കായിക മത്സരങ്ങള്‍ .
അവസാന വര്‍ഷമായിട്ടും ഒരു മത്സരത്തിലും ജയിക്കാനാവാത്തതിന്‍റെ നാണക്കേട് ഒഴിവാക്കാന്‍വേണ്ടി ജിഷ്ണു ചെസ്സ്മത്സരത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചു. (അതാവുന്പോള്‍ സ്വന്തം ബുദ്ധി മാത്രംമതിയല്ലോ....ബുദ്ധി?)
സംഘാടക കമ്മിറ്റിയില്‍ തനിക്കുള്ള സ്വാധീനമുപയോഗിച്ച് മത്സരിക്കാന്‍ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിയെതന്നെ ജിഷ്ണു തരപ്പെടുത്തി.
തന്‍റെ ആദ്യ വിജയത്തിന്‍റെ മധുരപ്രതീക്ഷയുമായി അവന്‍ ചെസ്സ് കളത്തിന് മുന്നില്‍ ഇരിപ്പായി. തനിക്ക് ചെക്ക് എന്ന് എപ്പോള്‍ പറയാനാവും എന്ന് മാത്രമായിരുന്നു മനസ്സപ്പോള്‍ ചിന്തിച്ചിരുന്നത്.
വേഗമേറിയ നീക്കങ്ങളായിരുന്നു രണ്ട് പേരും കാഴ്ച വെച്ചത്.
മൂന്ന് നീക്കങ്ങള്‍ കഴിഞ്ഞപ്പോള്‍
അവിടെ തളംകെട്ടിയിരുന്ന മൌനം തകര്‍ത്തു കൊണ്ട് നിഷ്കളങ്കത നിറഞ്ഞ ഒരു ശബ്ദം(നവാഗതന്‍റെനിഷ്കളങ്കതയാവും)
'ചേട്ടാ തോറ്റു'
ഹൃദയത്തില്‍ സന്തോഷം പെരുന്പറ കൊട്ടുന്നതിനിടയില്‍ ജിഷ്ണുവിന്‍റെ ശബ്ദം പുറത്തേക്കൊഴുകിചുറ്റും കൂടിയിരുന്നവരെ നോക്കിക്കൊണ്ട്)
'നീ ഇത്ര പെട്ടന്ന് തോറ്റാ.... കളി തുടങ്ങിയതല്ലേയുള്ളു?'
നവാഗതന്‍ :'ഞാനല്ല ചേട്ടനാ തോറ്റേ'
ഇന്നും സംഭവത്തെക്കുറിച്ച് അനുസ്മരിക്കുന്പോള്‍ ജിഷ്ണു ഗദ്ഗദത്തോട് കൂടി പറയും
'തോറ്റതിലല്ല വിഷമം(അതുറപ്പായിരുന്നല്ലോ) പയ്യന്‍റെ മുഖം പോലും ഓര്‍മ്മിക്കാന്‍കഴിയുന്നില്ലല്ലോ'
വാല്‍കഷ്ണം: നവാഗതന്‍ ഇന്ന് ടൈറ്റന്‍ വാച്ചും കെട്ടി എസ്.എം.എസും അയച്ച്, ഇന്‍ഫിവേണോ(അവന്‍ ഇനി അങ്ങോട്ടുണ്ടാവുമെന്ന് തോന്നുന്നില്ല) ഫെഡറല്‍ ബാങ്ക് വേണാ എന്നും പറഞ്ഞ്അടൂരിന്‍റെ ' സിനിമയിലെന്ന പോലെ അലയുന്നുണ്ട്.
(തുടരും)

5 comments:

കണ്ണൂരാന്‍ - KANNURAN said...

സ്വാഗതം..

രമേഷ് said...

എല്ലാവിധ ആശംസകളും നേരുന്നു......

Mallu said...

eella vidha ashmsakalum nerunnu....

ചെലക്കാണ്ട് പോടാ said...
This comment has been removed by the author.
koyodan said...

Nalla thudakkam.....! Faaveendu...faavvendu...!

Related Posts with Thumbnails