Saturday, June 20, 2009

ഐ.പി.എല്‍൨൦൧൦ 2010 : സിറ്റി ക്രിക്കറ്റേര്‍സ്

കേരളത്തിനും സ്വന്തമായൊരു ഐ.പി.എല്‍ ടീം ഉണ്ടാകാന്‍ പോകുന്നോ?. ഇന്നലെ ചില പത്രങ്ങളില്‍ വന്ന റിപ്പോര്‍ട്ട് പ്രകാരം കാര്യങ്ങള്‍ നടന്നാല്‍ 2010 സീസണില്‍ കേരളത്തില്‍ നിന്നൊരു ടീം ഐ.പി.എല്‍ കളിക്കും. " സിറ്റി ക്രിക്കറ്റേര്‍സ്."

വര്‍ഷങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരത്തുണ്ടായിരുന്ന ക്രിക്കറ്റ് ക്ലബ്ബിന്റെ സാരഥികളാണ് ഈ സംരംഭത്തിന് പിന്നില്‍. അവരാരെന്ന് അറിയേണ്ടേ അന്ന് ടീമിന്റെ ഓപ്പണിങ്ങ് ബാറ്റ്സ്മാനായിരുന്ന പ്രിയദര്‍ശനും പിഞ്ച് ഹിറ്ററും ഓള്‍റൌണ്ടറുമായിരുന്നു മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടനും.
ടീമിന്റെ ചെയര്‍മാന്‍ , ടെക്നിക്കല്‍ ഡയറക്ടര്‍ എന്നിവരാരാണെന്ന് അറിയണമെങ്കില്‍ ദാ ഇവിടെ നോക്കു.

മലയാളികള്‍ക്ക് മധുരമേറിയ അനവധി സിനിമകള്‍ സമ്മാനിച്ച ഈ ജോടിക്ക് ഐ.പി.എലിലും അത് സാധിക്കട്ടെ എന്നാശംസിക്കുന്നു(എല്ലാം ശരിക്ക് നടന്നാല്‍)

3 comments:

ചെലക്കാണ്ട് പോടാ said...

കോവളത്തിനടുത്ത് സ്വന്തമായി സ്റ്റേഡിയവുമുണ്ടാകും ടീമിന് എന്നാണ് പറയപ്പെടുന്നത്. അതെന്തായാലും അടുത്തൊന്നും നടക്കുമെന്ന് തോന്നുന്നില്ല.

വിന്‍സ് said...

I read about it few weeks ago. I hope everything goes well and Priyan and lalettan will get in to IPL

ശ്രീ said...

ഇനി അതിന്റെ ഒരു കുറവേയുള്ളൂ

Related Posts with Thumbnails