Wednesday, January 5, 2011

പുതുവര്‍ഷ ചിന്തകള്‍

ലക്ഷങ്ങള്‍ ചിലവാക്കി ചാന്ദ്രയാനും മറ്റു പരീക്ഷണങ്ങളും നടത്തിയപ്പോള്‍, പലരും പറഞ്ഞു എന്തിനിത്രയും പണം ഇതിനായി ചിലവാക്കുന്നു, അത് പാവങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന പദ്ധതികള്‍ക്ക് ഉപയോഗിച്ചൂടെ....
അന്നെനിക്കറിയാമായിരുന്നു ശാസ്ത്രസാങ്കേതിക രംഗത്ത് ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് ഇത് അത്യാവശ്യമായിരുന്നു(പാവങ്ങള്‍ക്ക് അനുവദിച്ച പദ്ധതികള്‍ കൈയ്യിട്ടു വാരി തീര്‍ക്കുന്നു, ഇനി ഇതിലും കൂടി കൈയ്യിടണമോ?)

കോമണ്‍വെല്‍ത്ത് ഗെയിംസിനായി ഇത്രയധികം പണം ചിലവാക്കുന്നതിനെ മുന്‍ സ്പോര്‍ട്സ് മന്ത്രി തന്നെ എതിര്‍ത്തപ്പോളും, എന്റെ തോന്നല്‍ ഇന്ത്യയുടെ കായിക വളര്‍ച്ചയ്ക്ക് ഈ കായിക മാമാങ്കം സഹായകരമാകുമെന്ന്(പലരുടെയും വളര്‍ച്ചയ്ക്കൊപ്പം ഇന്ത്യന്‍ കായിക രംഗവും, കോമണ്‍വെല്‍ത്ത് ഗെയിംസോട് കൂടി ചെറുതായി വളര്‍ന്നുവെന്ന് വിശ്വസിക്കുന്നു ഞാന്‍)

പക്ഷേ ഒന്നു മാത്രം എനിക്ക് മനസ്സിലാകുന്നില്ല

അജ്മല്‍ കസബിനായി എന്തിന് ലക്ഷങ്ങളും കോടികളും ചിലവാക്കുന്നു.

മുംബൈ ആക്രമണത്തില്‍, എത്ര തെളിവുകള്‍ കൊടുത്താലും, തെളിവ് പോരാ തെളിവ് പോരാ എന്ന് പറയുന്ന പാക്കിസ്ഥാന്റെ പങ്കു വെളിപ്പെടുത്തുവാനുള്ള ഏക തെളിവാണെന്ന് മാത്രം പറയരുത്....


സംശയം പിന്നെയും ബാക്കി

ഒരു വിമാനറാഞ്ചലിന് കൂടി അവസരം ഉണ്ടാക്കാനോ? അതുവഴി മേജര്‍ രവിക്ക് വീണ്ടും ഒരു 'ക'മാന്‍ഡോ ചിത്രം ഒരുക്കുവാനുള്ള അവസരത്തിനായോ?

5 comments:

അജ്ഞാതന്‍ said...

changathee...sukhamalle? Oru puthiya post ittittundu. Time kittumbol nokkuka.

ശങ്കരനാരായണന്‍ മലപ്പുറം said...

എന്തെങ്കിലും എഴുതിയാല്‍ 'ചെലക്കാണ്ടെ പോടാ' എന്നു പറയുമെന്ന് പേടിച്ച് ഒന്നും എഴുതുന്നില്ല.

ചെലക്കാണ്ട് പോടാ said...

@ശങ്കരനാരായണന്‍

ചെലച്ചിട്ടേ പോകാവൂ....

jiya | ജിയാസു. said...
This comment has been removed by the author.
jiya | ജിയാസു. said...

മേജർ രവിയെ പറ്റി ഒരക്ഷരം മിണ്ടരുത്.. ആ ബച്ചെനെയും കൂടെ നാണം കെടുത്തിയതാ അങ്ങേര്..

Related Posts with Thumbnails