Friday, July 2, 2010

അര്‍ജന്‍റീനയും ബ്രസീലും പിന്നെ മഴയും

ജൂണ്‍ 30 2005. ജര്‍മ്മനിയോട് പെനാല്‍ട്ടിയില്‍ അര്‍ജന്‍റീന അടിയറവ് പറഞ്ഞ ദിവസം. അന്ന് നിറഞ്ഞ് കവിഞ്ഞ ആംഫി തിയേറ്ററില്‍ നിന്ന് കളിയും കണ്ട് മടങ്ങുന്പോള്‍ പ്രകൃതി കണ്ണുനീര്‍ പൊഴിച്ചതും പിറ്റേ ദിവസം ബ്രസീലും ഇംഗ്ലണ്ടുമെല്ലാം ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്തായത് ഞാന്‍ 'വാമോസ് അര്‍ജന്‍റീന‍' എന്ന മുന്‍ പോസ്റ്റില്‍ പറഞ്ഞിട്ടുണ്ടായിരുന്നു.




ജൂലായ് 2, 2010, അന്നത്തെ പോലെ ഇന്നും ഒരു വെള്ളിയാഴ്ച, ഓഫീസിലെ അതേ ക്ലബ്ബിലിരുന്ന് ബ്രസീല്‍ തോല്‍ക്കുന്നതും കണ്ട് തിരിച്ച് വീട്ടിലേക്ക് വരുന്പോള്‍ അന്നത്തെ പോലെ ശക്തമല്ലെങ്കിലും ഇന്നും മഴ പെയ്തു.

അന്ന് നനഞ്ഞൊട്ടിയ അര്‍ജന്‍റീനന്‍ ജഴ്സിയുമായി ദുഖത്തോടെ വീട്ടിലേക്ക് കയറിയെങ്കില്‍ , ഇന്ന് മഴ നനഞ്ഞെത്തുന്പോള്‍ ഉള്ളില്‍ ചെറിയൊരു സന്തോഷമുണ്ടായിരുന്നോ?





നാളെ ശനിയാഴ്ച, അന്നത്തെ ശനിയാഴ്ച ബ്രസീലാണിറങ്ങിയതെങ്കില്‍ ഇന്നത്തെ ശനിയാഴ്ച എന്‍റെ പ്രിയ ടീം അര്‍ജന്‍റീനയിറങ്ങുന്നു. അന്നവര്‍ക്ക് പറ്റിയത് നമുക്ക്

പറ്റാതിരിക്കട്ടെയെന്ന പ്രാര്‍ത്ഥനയോടെ ഒരു ചോദ്യം.

അര്‍ജന്‍റീനയും ബ്രസീലും മഴും തമ്മിലെന്തെങ്കിലും ബന്ധമുണ്ടോ? തൂവാനത്തുന്പികളില്‍ ക്ലാരയും ജയകൃഷ്ണനും കാണുന്പോള്‍ കൂട്ടായി മഴയെത്തും പോലെ, ഇവര്‍ തോല്‍ക്കുന്പോളും ഒപ്പം മഴയും എത്തുന്നു......



ഉറുഗ്വായ് - ഘാനാ മത്സരം കാണാനായി തയ്യാറാവുന്പോള്‍ ഒരു ദുഖം മാത്രം, നാളെ അര്‍ജന്‍റീന ജയിച്ചാലും സ്വപ്ന ഫൈനല്‍ നടക്കില്ലല്ലോ.......


കക്കാ - മെസ്സി പോരാട്ടത്തിനായി ഇനിയും നാളുകളേറെ കാത്തിരിക്കണമല്ലോ?

വാമോസ് അര്‍ജന്‍റീന.......

3 comments:

ചെലക്കാണ്ട് പോടാ said...

അന്നും ഇന്നും നിറഞ്ഞ ഒരു പോസ്റ്റ്.

അന്ന് സംഭവിച്ചതെല്ലാം നടക്കാതിരിക്കട്ടെ, അര്‍ജന്റീന കപ്പ് നേടട്ടെ എന്ന പ്രാര്‍ത്ഥനയോടെ

വാമോസ് അര്‍ജന്‍റീന

ചെലക്കാണ്ട് പോടാ said...

അര്‍ജന്‍റീന തോറ്റു, തോറ്റു എന്നല്ല പൊളിച്ചടുക്കി കൊണ്ടു പോയി എന്ന് പറയണ.

ദാ ഇവിടെ ചെറുതായി മഴ ചാറുന്നു...

Anil cheleri kumaran said...

അര്‍ജന്റീനയും ബ്രസീലും രണ്ടാം റൌണ്ടില്‍ തന്നെ പുറത്തായത് നന്നായി. ഇല്ലെങ്കില്‍ ഇവരുടെ ആരാധകര്‍ പരസ്പരം വെട്ടി മരിച്ചേനേ..

Related Posts with Thumbnails