24HoursLoot

Loot of highly dicounted product ONLY for 24 hours today at www.24hoursLoot.com

Wednesday, April 14, 2010

ഐപിഎല്‍ ചരിതം നാലാം ഭാഗം

ഞാനൊരു തരൂര്‍ഫാനായത് കാരണവും, കേരള ഐപിഎല്‍ ടീം വരണമെന്നാഗ്രഹിക്കുക ചെയ്യുന്നതിനാലും, ഇതില്‍ ഒരു സൈഡിനോട് പക്ഷപാതമുണ്ടെന്ന ആരോപണം സമ്മതിക്കുന്നു.
നളചരിതത്തിലെ "നായര്‍ വിശന്നു വലഞ്ഞു" എന്ന ഭാഗത്തെ ഒന്നു മാറ്റിയെഴുതിയതാണ് (വികലമാക്കിയോ എന്ന സംശയവുമുണ്ട്). കുഞ്ചന്‍ നമ്പ്യാര്‍ ക്ഷമിക്കുമെന്ന് വിചാരിക്കുന്നു, അത് പോലെ നിങ്ങളും. ആദ്യമായാണ് ഇതുപോലൊരെണ്ണം ശ്രമിക്കുന്നതെന്ന് സൂചിപ്പിക്കുന്നു. തെറ്റുകുറ്റങ്ങള്‍ ചൂണ്ടിക്കാണിക്കുക.


"മോദി കിണഞ്ഞു ശ്രമിച്ചിട്ടെങ്ങും അദാനിയ്ക്ക് ടീമായില്ല
ആയതു കേട്ടുകലമ്പിച്ചങ്ങാരിശമുടനേ ട്വിറ്ററിലെറിഞ്ഞു
ചുട്ടുതിളയ്ക്കും ട്വീറ്റുകളെല്ലാം വാരിക്കോരി ട്വിറ്ററിലിട്ടു
കിട്ടിയ പെണ്ണിനെ മടികൂടാതെ, തരൂരിനൊപ്പം കെട്ടിവരിഞ്ഞു
തെറിവിളി കൊലവിളിയൊക്കെ നടന്നു, മുറവിളിയായി പാര്‍ട്ടികളെത്തി
കോലമെടുത്തു തീയിലെരിച്ചു, മീഡിയങ്ങു കളത്തിലിറങ്ങി
അതുകൊണ്ടരിശം തീരാഞ്ഞവരിനി ഹര്‍ത്താലിനായി മണ്ടി നടക്കും."

5 comments:

ചെലക്കാണ്ട് പോടാ said...

കുഞ്ചന്‍ നമ്പ്യാര്‍ ക്ഷമിക്കുമെന്ന് വിചാരിക്കുന്നു, അത് പോലെ നിങ്ങളും.

വിഷ്ണു said...

ഇപ്പോഴാണ് വായിച്ചത്...സംഗതി കൊള്ളാം..ഇഷ്ടപ്പെട്ടു ;-)

$$ said...

I loved ur blog name! :)

കുമാരന്‍ | kumaran said...

:)

അരുണ്‍ കായംകുളം said...

:)

Related Posts with Thumbnails