വര്‍ഷങ്ങള്‍ക്ക് മുമ്പ് മലയാള മനസ്സുകളെ രസിപ്പിച്ച് കടന്നു പോയവരാണ് മഹാദേവനും, അപ്പുകുട്ടനും, ഗോവിന്ദന് കുട്ടിയും തോമസ് കുട്ടിയും. പഴയ ആ സ്വാഭാവികത അവകാശപ്പെടാനില്ലായിരിന്നിട്ട് കൂടി ലാല്‍ അവതരിപ്പിച്ച 2 ഹരിഹര്‍ നഗര്‍ പ്രേക്ഷകരെ മടുപ്പിക്കാതെ തിയേറ്ററുകളില്‍ വിജയകരമായി പ്രവര്‍ത്തിച്ചു വരുന്നതിന്റെ ആവേശം കെട്ടടങ്ങുന്നതിന് മുമ്പ് ദാ മറ്റൊരു വാര്‍ത്ത കൂടി...
ഹരിഹര്‍ നഗര്‍ മൂന്നാം ഭാഗം ഇറങ്ങുന്നു....
പുതിയ ചിത്രത്തിന്റെ പേര് ...ഇന്‍ ഗോസ്റ്റ് ഹൌസ് ഇന്‍....
ഹാരിപോട്ടര്‍ സീരീസ് പോലെ ഒരു ഹരിഹര്‍ നഗര്‍ സീരീസ് ആണോ ലാല്‍ ഉദ്ദേശിക്കുന്നതെന്ന് അറിയില്ല. ഇതെല്ലാം കണ്ട് സിദ്ദിക്കിന്(സിദ്ദിക്ക്-ലാല്‍) ഒരു ഹരിഹര്‍ നഗര്‍ വെര്ഷന് 4 ഇറക്കണമെന്ന് തോന്നിയാല്‍ പ്രേക്ഷകര്‍ക്ക് വീണ്ടും കുശാലായി, വര്‍ഷാ വര്‍ഷം ഓരോ ഹരിഹര്‍ നഗര്‍ വെര്ഷന് കാണാം.
അധികമായാല്‍ അമൃതും വിഷമാണെന്നാണ്, എന്തായാലും ഇത് വിഷമാകാതിരിക്കട്ടെ എന്ന് ആശിക്കുന്നു.....
Tuesday, August 11, 2009
Subscribe to:
Post Comments (Atom)
9 comments:
അധികമായാല്‍ അമൃതും വിഷമാണെന്നാണ്, എന്തായാലും ഇത് വിഷമാകാതിരിക്കട്ടെ എന്ന് ആശിക്കുന്നു.....
അതെ. കുളമാക്കാതിരുന്നാല്‍ മതിയായിരുന്നു
ഈശ്വരാ ഇത് കൊറച്ചു കടുപ്പം തന്നെ. പ്രേക്ഷകനെ മടുപ്പിക്കണം എന്ന് ശപദം എടുത്തിട്ടുണ്ട് എന്ന് തോന്നുന്നു!!
ഇപ്പറഞ്ഞത് ഒള്ളത് തന്നെയോ ? മൂന്നാം ഭാഗം വരുന്നുണ്ടോ ?
ഈ നാല് കോന്തന്മാരും വടിയും കുത്തി നാലാമത്തെ ഭാഗം വന്നാലും അത്ഭുതപ്പെടരുത്
I am new to mallu bloggers world. I like your style of writing :-)
ദൈവമേ!!
അയ്യോ അത് കടുക്കും... :-/
അത്രക്കും വേണ്ടായിരുന്നു..
എന്തായാലും കാത്തിരുന്നു കാണാം
Post a Comment